»   » മഖ്ബൂലിന്റെ പ്രണയകഥയിലെ വില്ലന്‍ ത്യാഗരാജന്‍

മഖ്ബൂലിന്റെ പ്രണയകഥയിലെ വില്ലന്‍ ത്യാഗരാജന്‍

Posted By:
Subscribe to Filmibeat Malayalam

തമിഴില്‍ വില്ലനായും നായകനായും സംവിധായകനായും തിളങ്ങിയ ത്യാഗരാജന്‍ വീണ്ടും മലയാളത്തില്‍ എത്തുന്നു. മഖ്ബൂല്‍ സല്‍മാനെ നായകനാക്കി പ്രശാന്ത് സംവിധാനം ചെയ്യുന്ന ലൗവ് സ്റ്റോറി എന്നചിത്ത്രതിലൂടെയാണ് ത്യാഗരാജന്‍ വില്ലനായി വീണ്ടുമെത്തുന്നത്. ദിലീപ് നായകനായിരുന്ന സിദ്ദീഖിന്റെ ബോഡിഗാര്‍ഡിലായിരുന്നു ത്യാഗരാജന്‍ ഒടുവില്‍ അഭിനയിച്ചത്. അതില്‍ നയന്‍താരയുടെ അച്ഛന്റെ വേഷമായിരുന്നു. തമിഴില്‍ നിന്ന് അബ്ബാസും ലവ് സ്‌റ്റോറി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മിലന്‍ ജലീല്‍ ആണ് നിര്‍മാതാവ്. പ്രശാന്തിന്റെ കന്നിചിത്രമാണിത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ നടന്നൊരു സംഭവമാണ് കഥ. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങി രണ്ട് ഓട്ടോയില്‍ കയറിയ ഭാര്യാഭര്‍ത്താക്കന്‍മാര്‍. അതില്‍ ഭാര്യ മാത്രം തിരിച്ചെത്തിയില്ല. അവളെയും കാത്ത് വര്‍ഷങ്ങളോളം ജീവിച്ച ഭര്‍ത്താവിന്റെ കഥയാണിത്.

Thyagarajan

കശ്മീര്‍ സുന്ദരി അഫ്‌റീന്‍ ഭട്ട് ആണ് മഖ്ബൂലിന്റെ നായിക. കഥയും തിരക്കഥയുമെല്ലാം സംവിധായകന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തിലായിരുന്നു ചിത്രീകരണം.

പുതിയ തമിഴ് ചിത്രം സംവിധാനം ചെയ്യാനുള്ള തിരക്കിലായിരുന്നു ത്യാഗരാജന്‍. മകന്‍ പ്രശാന്താണ് നായകന്‍. മമ്പട്ടിയന്‍ എന്ന ഹിറ്റ് ചിത്രമാണ് അവസാനമായി ത്യാഗരാജന്‍ സംവിധാനം ചെയ്തത്. അതിലും പ്രശാന്ത് ആയിരുന്നു നായകന്‍. ചെന്നൈ നഗരത്തില്‍ തന്നെയായിരുന്നു ചിത്രീകരണം എന്നതുകൊണ്ടാണ് ത്യാഗരാജന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്. വിശ്വംഭര വര്‍മ്മ മുതലാളിയായിട്ടാണ് ലവ് സ്റ്റോറിയില്‍ അഭിനയിക്കുന്നത്.

English summary
Thyagarajan back to Malayalam with villain role in Maqbool salman's Love story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam