»   » ടിനിടോം നാലു കുട്ടികളുടെ അച്ഛന്‍

ടിനിടോം നാലു കുട്ടികളുടെ അച്ഛന്‍

Posted By:
Subscribe to Filmibeat Malayalam

അനന്തന്‍ മുപ്പത്താറ് പിന്നിട്ട അവിവാഹിതനായ പോലീസുകാരനാണ്. ഞായറാഴ്ചകള്‍ പെണ്ണുകാണലിന് നീക്കി വെക്കാന്‍ സാധിക്കാത്ത വിധം തിരക്കുകളാല്‍ സമൃദ്ധമാണ് അനന്തന്റെ ഔദ്യോഗികജീവിതം. അനന്തനേയും കൊണ്ട് പെണ്ണുകാണാന്‍ നടക്കുന്നത് ഒരു ഹോബിയാക്കി ആസ്വദിക്കുന്നയാളാണ് ചെറുക്കന്‍ എന്ന അവിവാഹിതനായ ചെറിയച്ഛന്‍.

നഗരത്തിലെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി നോക്കുന്ന എമിലിയെ അനന്തന് നേരത്തെതന്നെ പരിചയമുണ്ട്. നഗരത്തിലെ കണ്ടുമുട്ടലുകള്‍ അവരെ പുതിയ ബന്ധങ്ങളിലേക്ക് നയിച്ചു അത് വിവാഹത്തിലും കലാശിച്ചു.വ്യത്യസ്ത മത വിഭാഗക്കാരായ തങ്ങളുടെ വിവാഹം വീട്ടുകാര്‍ എതിര്‍ക്കുമെന്ന് അറിയാവുന്ന അനന്തന്‍ വിവാഹം രഹസ്യമാക്കി വെച്ചു. അനന്തന്റെ വിവാഹം ഉറപ്പിച്ച വിവരം പറയാനെത്തുന്ന അച്ഛന്‍ വിവാഹം നടന്നന്നതറിഞ്ഞ് പൊട്ടിത്തെറിക്കുന്നു.

വീട്ടുകാരുമായുള്ള ബന്ധം തകര്‍ന്നതില്‍ മനം നൊന്ത അനന്തന്‍ ഒരു കുഞ്ഞിക്കാലുകണ്ടാല്‍ മാറുന്ന തേയുള്ളൂ അച്ഛന്റേയും അമ്മയുടേയും പിണക്കം എന്നു ചിന്തിക്കുന്നു. കുഞ്ഞുണ്ടാവാനും അവര്‍ക്ക് ഏറെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഉണ്ടായപ്പേഴോ ഒന്നും രണ്ടുമല്ല ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍. വീടുനിറയെ കുഞ്ഞുങ്ങളുമായി പെടാപ്പാടുപെടുന്ന അനന്തന്റെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങളാണ് നര്‍മ്മത്തില്‍ പൊതിഞ്ഞ് ഹൗസ്ഫുള്‍ അവതരിപ്പിക്കുന്നത്.

സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു വരുന്ന ലിന്‍സണ്‍ ആന്റണിയുടെ കന്നിചിത്രമാണ് ഹൗസ്ഫുള്‍. ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ടിനിടോം അനന്തന്‍ പോലീസിന്റെ വേഷത്തിലും ജ്യോതിര്‍മയി എമിലിയായും എത്തുന്നു.

ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് എന്നിവയിലൂടെ ശ്രദ്ധേയനായ ടിനിടോമിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. വിജയരാഘവന്‍, ഭഗത്, നന്ദു, ഷമ്മിതിലകന്‍, ജയരാജ് വാര്യര്‍, ഗിന്നസ് പക്രു, മനുരാജ്, സുരഭി, സോണിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍ .മൂവി മാസ്‌റേഴ്‌സിന്റെ ബാനറില്‍ ജിനോ ജോസഫ്, ജോമോന്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിബു നമ്പ്യാത്ത് തിരക്കഥയും നെയില്‍ ഡികുഞ്ച ഛായാഗ്രഹണവുംനിര്‍വ്വഹിക്കുന്നു.

English summary
Tini Tom will do the male lead in ‘House Full’. Jyotirmayi will be doing the female lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam