»   » ഏഴു സുന്ദരരാത്രികള്‍ക്കു പിന്നിലെ രഹസ്യം

ഏഴു സുന്ദരരാത്രികള്‍ക്കു പിന്നിലെ രഹസ്യം

Posted By:
Subscribe to Filmibeat Malayalam

ചില സിനിമകള്‍ക്ക് നല്ല പേര് താനേ ഒത്തുവരുന്നതാണ്. എന്നാല്‍ ആ പേരിനുള്ളില്‍ ചില രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കും. ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏഴു സുന്ദരരാത്രികള്‍ അത്തരമൊരു പേരാണ്. കവിത തുളുമ്പുന്ന ഈ പേരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്തെന്നോ- ദിലീപും ലാല്‍ജോസും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഏഴു സുന്ദരരാത്രികള്‍.

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, മുല്ല, ചാന്തുപൊട്ട്, സ്പാനിഷ് മസാല എന്നിവയാണ് ഇവരുടെ ആദ്യ ചിത്രങ്ങള്‍. ഇതില്‍ മുല്ലയും രസികനും ഒഴികെ ബാക്കിയെല്ലാം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്.

Ezhu Sundara Rathrikal

ദിലീപും ലാല്‍ജോസും ഒന്നിക്കുന്ന ഏഴാമത്തെചിത്രമെന്ന നിലയ്ക്കല്ല പുതിയ ചിത്രത്തിന് ഏഴുസുന്ദര രാത്രികള്‍ എന്നിട്ടത്. വിവാഹിതനാകാന്‍ പോകുന്ന എബി എന്ന ചെറുപ്പക്കാരന്റെ വിവാഹത്തിനുമുന്‍പുള്ള ഏഴു രാത്രികളെയാണ് ചിത്രത്തില്‍ രസകരമായി അവതരിപ്പിക്കുന്നത്. ഏങ്ങനെയാണ് ഏഴു സുന്ദരരാത്രികള്‍ എന്ന പേരുവന്നത്. എന്നാല്‍ ഇവര്‍ തമ്മിലുളള ഏഴാമത്തെ ചിത്രമെന്നത് യാദൃശ്ചികമായി സംഭവിച്ചതാണ്. റിമാ കല്ലിങ്കലാണ് നായിക. മുരളി ഗോപി, ടിനി ടോം, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന്‍,പ്രവീണ എന്നിവരാണ് പ്രധാന താരങ്ങള്‍.

ക്ലാസ്‌മേറ്റ്‌സിനു ശേഷം ജയിംസ് ആല്‍ബര്‍ട്ട് ലാല്‍ജോസുമായി ചേരുന്ന ചിത്രമാണിത്. ക്രിസ്മസിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ദിലീപിന്റെ നാലാമത്തെ ചിത്രമാണ് ഈ വര്‍ഷത്തെ.

ലാല്‍ജോസും ദിലീപും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുക. കാരണം തൊട്ടുമുന്‍പുള്ള സ്പാനിഷ് മസാലയൊക്കെ ചിരിയുടെ മാലപ്പടക്കമാണ് തിയറ്ററില്‍ പൊട്ടിച്ചിരുന്നത്. ലാല്‍ജോസിന്റെ മുന്‍ചിത്രമായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും കോമഡിയിലൂടെയാണ് ഹിറ്റായത്. വളിപ്പന്‍ തമാശകളില്ലാതെയാണ് പുതിയ ചിത്രത്തിലൂടെ ലാല്‍ജോസ് നമ്മെ ചിരിപ്പിക്കാന്‍ എത്തുന്നത്.

English summary
The movie Ezhu Sundara Rathrikal, Dileep was initially chosen to play the lead role of Ad-film maker.This is the seventh time where Lal Jose joins hands with Dileep for a movie and the second time with script writer James Albert after the blockbuster hit Classmates,ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന എഴ് സുന്ദരരാത്രികള്‍ക്ക് പേരുവന്ന വഴി
Please Wait while comments are loading...

Malayalam Photos

Go to : More Photos