»   » പ്രതീക്ഷിച്ച അത്രയൊന്നുമില്ല, എന്നാലും പൃഥ്വിയുടെ ടിയാന്റെ 18 ദിവസത്തെ കലക്ഷന്‍ കേട്ടോ ?

പ്രതീക്ഷിച്ച അത്രയൊന്നുമില്ല, എന്നാലും പൃഥ്വിയുടെ ടിയാന്റെ 18 ദിവസത്തെ കലക്ഷന്‍ കേട്ടോ ?

Posted By: Rohini
Subscribe to Filmibeat Malayalam

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ എന്ന ചിത്രത്തെ വളരെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച ചിത്രത്തിന് പക്ഷെ പ്രേക്ഷക പ്രതീക്ഷയോളം ഉയരാന്‍ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അവതരണ മികവില്‍ നിലവാരം പുലര്‍ത്തിയ ചിത്രത്തിന് എല്ലാ തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ആദ്യ ദിവസങ്ങളിലെ കലക്ഷനില്‍ പ്രതിഫലിച്ചിരുന്നു. 2.57 കോടി രൂപയാണ് ആദ്യ ദിവസം ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് 4.68 കോടി ഗ്രോസ് കലക്ഷന്‍ നേടി.

tiyaan-box-office-18-days

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ആ വിജയം നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. എട്ട് ദിവസം കൊണ്ട് ചിത്രം പത്ത് കോടി (10.17 കോടി) കടന്നിരുന്നു. റിലീസ് ചെയ്ത് 18 ദിവസം കഴിയുമ്പോള്‍, ഇതുവരെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 12.73 കോടി രൂപയാണ്.

ചിത്രത്തിന് തുടക്കത്തില്‍ കിട്ടിയ ഹൈപ്പ് ഏകദേശം അസ്തമിച്ചു കഴിഞ്ഞു. ദിലീപിന്റെ അറസ്റ്റും മലയാള സിനിമയിലെ റിലീസിങ് പ്രതിസന്ധിയും ടിയാനെ പ്രതികൂലമായി ബാധിച്ചു എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ഇപ്പോഴും കേരളത്തിലെ ചില തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നു.

English summary
When it completed the first 18 days of its release at the Kerala box office, Tiyaan has successfully crossed the 12-Crore mark. The movie made a total gross collection of Rs. 12.73 Crores, within the first 18 days of its release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam