»   » വമ്പന്‍ ചിത്രം, ടിയാന്‍ തിയേറ്ററുകളില്‍ എങ്ങനെ? രണ്ടു ദിവസത്തെ കേരളത്തിലെ ബോക്‌സോഫീസ് കളക്ഷന്‍!!

വമ്പന്‍ ചിത്രം, ടിയാന്‍ തിയേറ്ററുകളില്‍ എങ്ങനെ? രണ്ടു ദിവസത്തെ കേരളത്തിലെ ബോക്‌സോഫീസ് കളക്ഷന്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരുന്ന ടിയാന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണം. മുരളിഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ ജൂലൈ ഏഴ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

Read Also: റിലീസ് വൈകിയത്, പറഞ്ഞ് കേട്ടത് സത്യമല്ല, തിയേറ്ററില്‍ എത്തിയ ടിയാനില്‍ വെളിപ്പെടുത്തിയത് ഇതാണ്!!


ഇപ്പോഴിതാ റിലീസിന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. രണ്ടു ദിവസത്തെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.


രണ്ടു ദിവസത്തെ കളക്ഷന്‍

4.68 കോടിയാണ് ടിയാന്റെ രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍. ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 200 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.


ആദ്യ ദിവസത്തെ

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2.57 കോടി ചിത്രം ബോക്‌സോഫീസില്‍ നേടി. റിലീസിന് മുന്നോടിയായി ചിത്രത്തിന് ലഭിച്ച ഹൈപ്പും ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമാണ് ടിയാന്‍ ആദ്യദിനത്തില്‍ ഇത്രയും അധികം കളക്ഷന്‍ നേടിനായത്.


രണ്ടാമത്തെ ദിവസം

റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമായ ശനിയാഴ്ച 2.11 കോടിയാണ് ടിയാന്റെ ബോക്‌സോഫീസ് കളക്ഷന്‍. രണ്ടാമത്തെ ദിവസം ചിത്രത്തിന്റെ കളക്ഷന്‍ ഇടിയാനുള്ള കാരണം പ്രേക്ഷകര്‍ക്കിടയിലെ സമ്മിശ്ര പ്രതികരണമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


ടിയാന്‍-കഥാപാത്രങ്ങള്‍

പട്ടാഭിരാമ ഗിരിയെ ഇന്ദ്രജിത്ത് അവതരിപ്പിക്കുമ്പോള്‍ അസ് ലന്‍ മൊഹമ്മദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചു. അനന്യയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.


പ്രധാന ലൊക്കേഷന്‍


കേരളത്തിന് പുറത്താണ് ടിയാന്‍ ചിത്രീകരിച്ചത്. ലഡാക്ക്, നാസിക്, മുംബൈ, പ്രയാഗ, ഹൈദരാബാദ് രാംമോജി ഫിലിംസിറ്റി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


നിര്‍മാണം

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മൊഹമ്മദാണ് ചിത്രം നിര്‍മിച്ചത്.


English summary
Tiyaan Box Office: 2 Days Kerala Collections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam