»   » ടിയാന്‍ ബോക്‌സോഫീസ്; 25 ദിവസത്തെ കേരള ബോക്‌സോഫീസ് കളക്ഷന്‍!!

ടിയാന്‍ ബോക്‌സോഫീസ്; 25 ദിവസത്തെ കേരള ബോക്‌സോഫീസ് കളക്ഷന്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

വമ്പന്‍ ഹൈപ്പോടു കൂടിയാണ് ടിയാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജിയെന്‍ കൃഷ്ണകുമാറാണ്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം മുരളിഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രമായി 200 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആദ്യ ദിവസം തന്നെ ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടിയത്. എന്നാല്‍ ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം ചില നെഗറ്റീവ് നിരൂപണങ്ങള്‍ തൊട്ടടുത്ത ദിവസത്തെ ചിത്രത്തിന്റെ കലക്ഷനെയും ബാധിച്ചിരുന്നു.


ഇപ്പോഴിതാ ടിയാന്റെ 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു.. ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കാം...


25 ദിവസത്തെ കളക്ഷന്‍

ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നു. 19. 93 കോടി രൂപയാണ് ചിത്രത്തിന്റെ 25 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍.


20 കോടി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന് കേരളത്തിന് അകത്തും നിന്നും പുറത്ത് നിന്നും 20 കോടിയാണ് ബോക്‌സോഫീസില്‍ നേടിയെടുത്തത്. ട്രേഡ് എക്‌സ്‌പേര്‍ട്ടുകളുടെ വിലയിരുത്തല്‍ അുസരിച്ച് ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണം ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചിട്ടുണ്ട്.


ആദ്യ ദിവസം-കളക്ഷന്‍

ജൂലൈ ഏഴിനാണ് ടിയാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം 2.57 കോടിയാണ് ബോക്‌സോഫീസില്‍ നേടിയെടുത്തത്.


എട്ടു ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോള്‍ ചിത്രം പത്തു കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. 10.17 കോടി ചിത്രം എട്ടു ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയിട്ടുണ്ട്.


How Did Prithviraj Change His Image?

18 ദിവസം-കളക്ഷന്‍ റിപ്പോര്‍ട്ട്

18 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് നോക്കുമ്പോള്‍ 12 കോടിയാണ് ടിയാന്‍ ബോക്‌സോഫീസില്‍ നേടിയെടുത്തത്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ചിത്രം 18 ദിവസംകൊണ്ട് 12.73 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.


English summary
Tiyaan Box Office: 25 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam