»   » ഇന്ദ്രജിത്ത്-പൃഥ്വിരാജ് ടിയാന്‍ സൂപ്പര്‍ഹിറ്റിലേക്ക്, നാലു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!!

ഇന്ദ്രജിത്ത്-പൃഥ്വിരാജ് ടിയാന്‍ സൂപ്പര്‍ഹിറ്റിലേക്ക്, നാലു ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!!

By: സാൻവിയ
Subscribe to Filmibeat Malayalam

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളില്‍ എത്തിയ ടിയാന്‍ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റ തിരക്കഥ ഒരുക്കിയത് മുരളിഗോപിയാണ്. ചിത്രത്തില്‍ മുരളിഗോപിയാണ് രെമകാന്ത് മഹാശേ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

റിലീസ് ചെയ്ത് ആദ്യ ദിവസം മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാമത്തെ ദിവസം കാര്യമായ കളക്ഷന്‍ നേടാന്‍ കഴിഞ്ഞില്ല. ആദ്യ ദിവസം ചിത്രത്തെ കുറിച്ച് പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങളാണ് കളക്ഷന്‍ കുറയാന്‍ കാരണം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും തിയേറ്ററിലേക്ക് പോകാന്‍ മടിച്ചു നിന്നു.


ടിയാന്റെ നാലു ദിവസത്തെ കളക്ഷന്‍;


നാലു ദിവസംകൊണ്ട്

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 8.39 കോടിയാണ് ടിയാന്‍ ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് ടിയാന്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.


ആദ്യ ദിവസത്തെ കളക്ഷന്‍

കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ 2.57 കോടി ബോക്‌സോഫീസില്‍ നേടി. റിലീസിന് മുമ്പ് ചിത്രത്തിന് ലഭിച്ച ഹൈപ്പായിരുന്നു ആദ്യദിവസം മികച്ച കളക്ഷന്‍ നേടാന്‍ കാരണം.


രണ്ടു ദിവസത്തെ കളക്ഷന്‍

4.68 കോടിയാണ് ടിയാന്‍ റിലീസ് ചെയ്ത് നാലു ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ദിവസത്തിന് ശേഷം ചിത്രത്തിന്റെ പേരില്‍ പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങള്‍ കളക്ഷന്‍ കുറയാന്‍ കാരണമായി.


വമ്പന്‍ പ്രതീക്ഷ

മുരളിഗോപി തിരക്കഥ ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് ടിയാന്‍. വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ടിയാന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജിയെന്‍ കൃഷണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


കേരളത്തിന് പുറത്ത്

റിലീസിന് മുമ്പ് ചിത്രത്തിന് ലഭിച്ച ഹൈപ്പാണ് ടിയാന്റെ കളക്ഷന്‍ ഉയര്‍ത്താന്‍ കാരണം. കേരളത്തിന് പുറത്തുള്ള ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


English summary
Tiyaan Box Office: 4 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam