»   » എ സര്‍ട്ടിഫിക്കറ്റ്; കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചില്ല, ടിയാന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍!!

എ സര്‍ട്ടിഫിക്കറ്റ്; കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചില്ല, ടിയാന്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍!!

By: സാൻവിയ
Subscribe to Filmibeat Malayalam

ഈ മാസം തിയേറ്ററുകളിലെത്തിയ ബിഗ് റിലീസുകളില്‍ ഒന്നായിരുന്നു ടിയാന്‍. മുരളിഗോപിയുടെ തിരക്കഥയില്‍ ജിയെന്‍കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം. ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം മികച്ച കളക്ഷന്‍ നേടിയെങ്കിലും രണ്ടാം ദിവസത്തെ നെഗറ്റീവ് നിരൂപണങ്ങള്‍ ടിയാന്റെ കളക്ഷനെ മോശമായി ബാധിച്ചിട്ടുണ്ട്.

കേരളത്തിലെ കൊച്ചി മള്‍ട്ടിപ്ലക്‌സുകള്‍ മലയാള സിനിമയുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ തുടക്കത്തില്‍ മികച്ച പ്രതികരണം നടത്തിയ ടിയാന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ കളക്ഷന്‍ നിലനിര്‍ത്താനായില്ല. ഫോറം കേരളയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൃഥ്വിരാജും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ച ടിയാന്‍ കൊച്ചിയില്‍ നിന്ന് 22.49 ലക്ഷം രൂപയാണ് ബോക്‌സോഫീസില്‍ നേടിയത്.


tiyaanboxoffice

മൂന്ന് ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ദിവസം 8.27 ലക്ഷം രൂപ ബോക്‌സോഫീസില്‍ നേടിയ ചിത്രത്തിന് തൊട്ടടുത്ത ദിവസമായ ശനിയാഴ്ച കാര്യമായ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങളാണ് ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിച്ചത്.


ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റി നിര്‍ത്താനും കാരണമായി. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം മുരളിഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അനന്യ, സുരാജ് വെഞ്ഞാറമൂട്, രാഹുല്‍ മാധവ്, പാരീസ് ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Tiyaan Has A Decent Weekend At The Kochi Multiplexes!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam