»   » ടിയാന്‍ ബോക്‌സോഫീസില്‍ ഫ്‌ളോപോ, കേരളത്തിലെ ഫൈനല്‍ കളക്ഷന്‍ ഞെട്ടിക്കും!

ടിയാന്‍ ബോക്‌സോഫീസില്‍ ഫ്‌ളോപോ, കേരളത്തിലെ ഫൈനല്‍ കളക്ഷന്‍ ഞെട്ടിക്കും!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജൂലൈ ഏഴിന് റിലീസ് ചെയ്ത ടിയാന്റെ തിയേറ്റര്‍ ഓട്ടം പൂര്‍ത്തിയായി. വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ടിയാന്‍ ബോക്‌സോഫീസില്‍ പരാജയമാണ് നേരിട്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ടിയാൻ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതായിരിക്കുമെന്നും നേരത്തെ വാര്‍ത്തകളിലുണ്ടായിരുന്നു.

എന്നാല്‍ റിലീസിന് മുമ്പ് ചിത്രത്തിന് ലഭിച്ച ഹൈപ്പൊന്നും ടിയാന്റെ ബോക്‌സോഫീസ് കളക്ഷനില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലെയും മൊത്തം കളക്ഷനും നോക്കുമ്പോള്‍ ഫ്‌ളോപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മാത്രം കളക്ഷന്‍ നോക്കുമ്പോള്‍ 12.95 കോടിയാണ് ടിയാന്‍ ബോക്‌സോഫീസില്‍ നേടിയെടുത്തത്. ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്ന് വായിക്കാം...

2017-പ്രേക്ഷകര്‍ പ്രതീക്ഷയോടെ

2017ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ഇന്ദ്രജിത്ത് കൂട്ടുക്കെട്ടിലെ ടിയാന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളിഗോപിയാണ്. ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തത്.

പ്രേക്ഷക പ്രതികരണം

റിലീസിന് മുമ്പ് ഹൈപ്പ് ലഭിച്ച ടിയാന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ കാര്യമായ വിജയം നേടിയില്ല. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂസ് പ്രചരിച്ചിരുന്നു. രണ്ടാമത്തെ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ കുറയാനും ഇതു കാരണമായിരുന്നു.

ബിഗ് ബജറ്റ്-പക്ഷേ കളക്ട് ചെയ്തത്

വമ്പന്‍ മുതല്‍ മുടക്കിയാണ് ടിയാന്‍ നിര്‍മിച്ചത്. ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റും അതിഗംഭീരമായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ഫൈനല്‍ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ നിര്‍മാണ തുക പോലും തിരിച്ച് പിടിക്കാനായില്ലെന്നാണ് അറിയുന്നത്.

ആദ്യ ദിന കളക്ഷന്‍

പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 2.57 കോടി ബോക്‌സോഫീസില്‍ നേടിയത്. ആദ്യ ദിവസത്തെ റിലീസിന് ശേഷം പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങള്‍ ചിത്രത്തിന്റെ തുടര്‍ന്നുള്ള കളക്ഷനെയും കാര്യമായി തന്നെ ബാധിച്ചു.

200 തിയേറ്ററുകളില്‍

കേരളത്തില്‍ മാത്രമായി 200 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തി.

25 ദിവസത്തെ മൊത്തം കളക്ഷന്‍

ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ 19.33 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായാണ് 20 കോടിക്കടുത്ത് ചിത്രം നേടിയത്.

English summary
Tiyaan, which is written by Murali Gopy and directed by Jiyen Krishnakumar, was one of the most anticipated Malayalam projects of 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam