»   » പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാന്‍ വൈകും??? റിലീസ് തിയതി പ്രഖ്യാപിച്ചു, ആരാധകര്‍ ഞെട്ടി!!!

പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാന്‍ വൈകും??? റിലീസ് തിയതി പ്രഖ്യാപിച്ചു, ആരാധകര്‍ ഞെട്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒരു ഉത്സവകാലം എത്തുകയാണ്. വിഷു വേനലവധികളുടെ ആഘോഷത്തിന്റെ നേരിയ ഇടവേളയ്ക്ക് ശേഷം ഈദ് ആഘോഷമാക്കാന്‍ ഒരുപിടി മലയാള ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തുകയാണ്. ആറ് ചിത്രങ്ങള്‍ ഈദ് റിലീസായി തിയറ്ററില്‍ എത്തുന്നത്. അതില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ടിയാന്‍. 

ദുല്‍ഖര്‍ ചിത്രത്തിന് ശേഷം, 'പ്രതി പൂവന്‍ കോഴി'യുമായി ഉണ്ണി ആര്‍!!! നായകന്‍???

സിനിമയിലെ ആണുങ്ങളോട് കളിച്ചാല്‍ പണികിട്ടും!!! സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണെന്ന് റിമ!!!

tiyan

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ടിയാന്റെ മുടക്ക് മുതല്‍ ഏകദേശം 25 കോടി രൂപയാണ്. പെരുന്നാള്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഈദിന് ശേഷമായിരിക്കും തിയറ്ററിലെത്തുക. മറ്റ് ഈദ് റിലീസ് ചിത്രങ്ങള്‍ പെരുന്നാളിന് മുന്നോടിയായി 23, 24 തിയതികളില്‍ തിയറ്ററിലെത്തുമ്പോള്‍ ടിയാന്‍ ജൂണ്‍ 29ന് തിയറ്ററിലെത്തും. 

ഉത്തരേന്തയില്‍ നടന്ന ജാതി കലാപം പശ്ചാത്തലമാക്കുന്ന ടിയാന് തിരക്കഥ ഒരുക്കിയിരിക്കുന്ന മുരളി ഗോപിയാണ്. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിഎന്‍ കൃഷ്ണകുമാറാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യ മികവുകൊണ്ട് ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

tiyan

രജനികാന്ത് ചിത്രം കബാലിയുടെ സംഘട്ടനമൊരുക്കിയ അന്‍പ് അറിവ് ഒരുക്കിയ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഘട്ടന രംഗവും, 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയുടെ യഥാര്‍ത്ഥ ദൃശ്യങ്ങളും ചിത്രത്തിന്റെ എടുത്ത് പറയത്തക്ക പ്രത്യേകതകളാണ്. ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി അനന്യ, പത്മപ്രിയ, ഉത്തരേന്ത്യന്‍ നടി മൃദുല സാതെ, പാരിസ് ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു. 

ഫഹദ് ഫാസില്‍ നായകനാകുന്ന റാഫി ചിത്രം റോള്‍ മോഡല്‍സും, ദിലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആസിഫ് അലി നായകനാകുന്ന അവരുടെ രാവുകള്‍, വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു സിനിമാക്കാരന്‍, പി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വ മന്‍സൂര്‍ എന്നിവയാണ് പെരുന്നാളിന് തിയറ്ററിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍. 

English summary
Tiyaan, one of the most anticipated Malayalam movies of the year, is all set to release for this Eid season. This multistarrer directed by Jiyen Krishnakumar will hit screens on June 29. Tiyaan, written by Murali Gopy, is one of the most expensive Malayalam movies to have released till date.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam