»   » പ്രതിബന്ധങ്ങളെ മറികടന്ന് ടിയാന്‍ തിയറ്ററിലേക്ക്... ഒപ്പം വില്ലനും!!! എന്നാണന്നല്ലേ???

പ്രതിബന്ധങ്ങളെ മറികടന്ന് ടിയാന്‍ തിയറ്ററിലേക്ക്... ഒപ്പം വില്ലനും!!! എന്നാണന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

അടുത്തകാലത്തായി മികച്ച കഥാപാത്രങ്ങളും സിനിമകളും കൊണ്ട് പ്രേക്ഷകരെ അവതരിപ്പിക്കുന്ന താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്ത് പ്രേക്ഷകര്‍ ഉണ്ടാകില്ല. തിരശീലയില്‍ ഒന്നിക്കുന്നില്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. എന്നാല്‍ ഇരുവരും ഒരേ സമയം തിയറ്ററിലേക്ക് എത്തുന്നതിന് തയാറെടുക്കുകയാണ്.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ വില്ലനും പൃഥ്വിരാജിന്റെ ടിയാനും. ജൂണ്‍ 29ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ റിലീസ് മാറ്റുകയായിരുന്നു. ടിയാനൊപ്പം വില്ലന്റെ ആദ്യ ട്രെയിലറും തിയറ്ററിലെത്തും.

ടിയാന്റെ റിലീസ്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ടിയാന്‍. ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് ടിയാന്‍. ജൂണ്‍ 29ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെന്‍സര്‍ സംബന്ധമായ വിഷയങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. ചിത്രം ജൂലൈ ഏഴിന് തിയറ്ററിലെത്തും.

വില്ലനും ടിയാനും

ടിയാന്‍ റിലീസിനൊപ്പം മോഹന്‍ലാല്‍ ചിത്രം വില്ലന്റെ വില്ലന്റെ ആദ്യ ട്രെയിലറും റിലീസ് ചെയ്യും. ആദ്യം പുറത്തിറങ്ങിയ വില്ലന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും ഓഡിയോ പ്രമോയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ആദ്യം ബാഹുബലിക്കൊപ്പം

വില്ലന്റെ ട്രെയിലറിന്റെ റിലീസ് ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലിക്കൊപ്പമായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആദ്യ ടീസറിന് ലഭിച്ചത്. അതിന് പിന്നാലെയാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനൊപ്പം ട്രെയിലര്‍ റിലീസ് ചെയ്യുന്നത്.

ടിയാന്‍ റിലീസ് നീളാന്‍ കാരണം

ജൂണ്‍ 29ന് വ്യാഴാഴ്ച തിയറ്ററിലെത്തുമെന്ന് ആദ്യ അറിയിച്ച് ചിത്രം സെന്‍സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച സെന്‍സര്‍ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാല്‍ സമയത്ത് ലഭിച്ചില്ലെന്നും സംവിധായകന്‍ ജി എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

രാമലീലക്കൊപ്പം

ദിലീപ് നായകനായി എത്തുന്ന രാമലീലയ്‌ക്കൊപ്പം ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നച്. കേരളത്തിന് പുറത്തെ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന സെന്ററുകളിലും ചിത്രം അന്നേ ദിവസം പ്രദര്‍ശനത്തിനെത്തും.

വിദേശത്ത് വൈകും

ചിത്രത്തിന്‍ വിദേശ രാജ്യങ്ങളിലെ വിതരണ അവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമേ ചിത്രം വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുകയുള്ളുവെന്ന് സംവിധായകന്‍ ജിഎന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രം

25 കോടിയോളം രൂപ മുടക്കി എടുക്കുന്ന ചിത്രം മലയാളത്തിന്റെ ഉയര്‍ന്ന മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന കുംഭമേള ചിത്രത്തിന് വേണ്ടി യഥാര്‍ത്ഥമായി ചിത്രീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി കലാപം പ്രധാന വിഷയമാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപിയും ഇന്ദ്രജിത്തും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
The highly anticipated project will not hit the theatres on June 29 as expected, due to some censoring issues. Tiyaan has been rescheduled to hit the theaters on 7th July, Friday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam