twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടിയാനേക്കുറിച്ചുള്ള പ്രതീക്ഷ തെറ്റിയോ? ഞെട്ടിച്ച് തുടങ്ങിയ ടിയാന് ബോക്‌സ് ഓഫീസില്‍ സംഭവിച്ചത്!!!

    മികച്ച തുടക്കം ബോക്‌സ് ഓഫീസില്‍ ലഭിച്ച ടിയാന്റെ ആദ്യത്തെ ഏഴ് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍.

    By Karthi
    |

    അടുത്ത കാലത്തായി പൃഥ്വിരാജ് ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നവയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനങ്ങളും ഇത് സാക്ഷ്യപ്പെടുത്തിയിരുന്നു. ബോക്‌സ് ഓഫീസില്‍ അമ്പത് കോടി പിന്നിട്ട എസ്രയ്ക്ക് ശേഷം തിയറ്ററിലെത്തിയ ടിയാനേക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമായിരുന്നു. പ്രേക്ഷകര്‍ കാത്തിരിന്ന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു ടിയാന്‍.

    ഈദ് റിലീസായി തിയറ്ററിലെത്തിയ ചിത്രം മുന്‍ നിശ്ചയിച്ച റിലീസ് ഡേറ്റില്‍ നിന്നും മാറി ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു തിയറ്ററിലെത്തിയത്. ആദ്യ ദിവസം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയറ്ററില്‍ നിന്നും ലഭിച്ചത്. വളരെ വലിയ പ്രി റിലീസ് പ്രമോഷന്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിച്ചിരുന്നു.

    വൈഡ് റിലീസ്

    വൈഡ് റിലീസ്

    ജൂണ്‍ 29ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ഒരാഴ്ച വൈകി ജൂലൈ ഏഴിനാണ് തിയറ്ററിലെത്തിയത്. 200 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സെന്‍സറിംഗ് സംബന്ധമായി പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം.

    ആദ്യവാര കളക്ഷന്‍

    ആദ്യവാര കളക്ഷന്‍

    റിലീസ് ചെയ്ത പ്രധാന സെന്ററുകളില്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ആദ്യ വാരം നേടിയിരിക്കുന്നത് 9.38 കോടി രൂപയാണ്. ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ നേരെ കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കാണാന്‍ സാധിച്ചത്.

    ആദ്യ ദിന കളക്ഷന്‍

    ആദ്യ ദിന കളക്ഷന്‍

    മികച്ച പ്രി റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിംഗ് കളക്ഷനായിരുന്നു ലഭിച്ചത്. 2.54 കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കം ടിയാനും ലഭിച്ചു.

    തിരിച്ചടിയിലും പതറാതെ

    തിരിച്ചടിയിലും പതറാതെ

    മോശമില്ലാത്ത ആദ്യ ദിന കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചെങ്കിലും ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ പ്രചരിച്ചത്. ഇതിനാല്‍ ആദ്യ ദിന കളക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല.

    ആദ്യ വാരാന്ത്യ കളക്ഷന്‍

    ആദ്യ വാരാന്ത്യ കളക്ഷന്‍

    രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ആദ്യ ദിനത്തിന്റേ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ച ചിത്രം പ്രതീക്ഷ നിലനിര്‍ത്തുന്ന നേട്ടം ആദ്യ വാരാന്ത്യം ശുഭകരമാക്കി. ആദ്യ മൂന്ന് ദിവസം കൊണ്ട് കേരളത്തില ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത് 7.27 കോടി രൂപയാണ്.

    അഞ്ച് ദിവസത്തെ കളക്ഷന്‍

    അഞ്ച് ദിവസത്തെ കളക്ഷന്‍

    ടിയാന്‍ തിയറ്ററിലെത്തി അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 8.91 കോടി രൂപയാണ്. അഞ്ചാം ദിനം മാത്രം നേടിയത് 52 ലക്ഷം രൂപമാത്രമാണ്. നാലാം ദിവസം 1.12 കോടി നേടിയ സ്ഥാനത്താണ് അഞ്ചാം ദിവസം ചിത്രം കേവലം 52 ലക്ഷം നേടിയത്.

    ലൂസിഫറിന് മുമ്പ് പൃഥ്വിരാജും മുരളി ഗോപിയും

    ലൂസിഫറിന് മുമ്പ് പൃഥ്വിരാജും മുരളി ഗോപിയും

    മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവാധാനം ചെയ്യുന്ന ലൂസിഫര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ലൂസിഫറിന് തിരക്കഥ ഒരുക്കുന്ന മുരളി ഗോപി തന്നെയാണ് ടിയാനും തിരക്കഥ എഴുതിയത്. മോഹന്‍ലാലിന്റെ ശബ്ദ സാന്നിദ്ധ്യവും ചിത്രത്തിലുണ്ടായിരുന്നു.

    ഇന്ദ്രജിത്തും പൃഥ്വിരാജും

    ഇന്ദ്രജിത്തും പൃഥ്വിരാജും

    അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ച ചിത്രമായിരുന്നു ടിയാന്‍. കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിഎന്‍ കൃഷ്ണകുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ഉത്തരേന്ത്യന്‍ പശ്ചാത്തലം

    ഉത്തരേന്ത്യന്‍ പശ്ചാത്തലം

    ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ടിയാന്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാതി കലാപവും അതിന്റെ ദുരുതങ്ങളുമാണ് ചിത്രം വരച്ചിടുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയും ടിയാന് വേണ്ടി യഥാര്‍ത്ഥമായി ചിത്രീകരിച്ചിരുന്നു.

    English summary
    Prithviraj movie Tiyan can't keep the first weekend audience support throughout the week. The movie face an unbelievable shock after first three days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X