»   » മഞ്ജുവിനെ നായികയാക്കി രാജീവ്കുമാറും

മഞ്ജുവിനെ നായികയാക്കി രാജീവ്കുമാറും

Posted By:
Subscribe to Filmibeat Malayalam

ടി.കെ. രാജീവ്കുമാറിന്റെപുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് രാജീവ് കുമാര്‍ തന്നെ. മഞ്ജു വാര്യരുടെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച കണ്ണെഴുതിപൊട്ടുംതൊട്ട് എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നത് രാജീവ് കുമാറായിരുന്നു.

അഭിനയത്തിന്റെ രണ്ടാമൂഴത്തിലേക്ക് കടക്കുന്ന മഞ്ജുവിനെതേടി നിരവധി സംവിധായകരാണ് എത്തുന്നത്. രഞ്ജിത്തും റോഷന്‍ ആന്‍ഡ്രൂസും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്രമേ ഇതുവരെ കരാര്‍ ഒപ്പിട്ടതുള്ളൂവെങ്കിലും പ്രമുഖ സംവിധായകരായ സത്യന്‍ അന്തിക്കാട്, ജോഷി, ബാലചന്ദ്രമേനോന്‍ എന്നിവരുടെ ചിത്രത്തിലും മഞ്ജു അഭിനയിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ടി.കെ. രാജീവ്കുമാര്‍ ചിത്രത്തിന്റെ കാര്യം തീര്‍പ്പായിട്ടുണ്ട്. മഞ്ജു അഭിനയിക്കുന്ന നാലാമത്തെ ചിത്രം മിക്കവാറും ഇതായിരിക്കും.

Manju Warrier

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിനു ശേഷം രാജീവ്കുമാറിനും നല്ലൊരു ഹിറ്റൊരുക്കാന്‍ സാധിച്ചിട്ടില്ല. പത്മരാജന്റെ രതിനിര്‍വേദമാണ് ഇതിനിടെ ചെറിയൊരു നേട്ടമുണ്ടാക്കിയത്. ശ്വേതാ മേനോന്റെ മേനി പ്രദര്‍ശനം എന്നതിലപ്പുറം കലാപരമായി ഒന്നും എടുത്തുപറയാനില്ലാത്ത ചിത്രമായിരുന്നു അത്.

ലാലിനെ നായകനാക്കി ഒരുനാള്‍ വരും, തല്‍സമയം ഒരു പെണ്‍കുട്ടി, അപ്പ് അന്‍ഡ് ഡൗണ്‍് തുടങ്ങിയ ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയിരുന്നു. പുതിയ ചിത്രം രാജീവ്കുമാറിനും അതുകൊണ്ടു തന്നെ നിര്‍ണായകമാണ്. 2014ല്‍ ആണ് ചിത്രീകരണം തുടങ്ങുക.

English summary
TK Rajeev Kumar also directing Manju Warrier.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam