For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്മരാജന്റെ ആ വാക്ക്..!! രതിനിര്‍വേദം വീണ്ടും ജനിക്കാനുള്ള കാരണം ഇതാണ്.. കടം വീട്ടിയ കഥ ഇങ്ങനെ

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ടികെ രാജീവ്. ചാണാക്യൻ, പവിത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളാണ് ടികെ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ വീണ്ടും വെള്ളിത്തരയിൽ എത്തുകയാണ്. നിത്യ മേനോൻ , രഞ്ജി പണിക്കർ, രോഹിണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കോളാമ്പി എന്നി ചിത്രത്തിലൂടെയാണ് ടികെ രാജീവിന്റെ മടങ്ങി വരവ്.

  'പ്രണയ മീനുകളെ തേടി കടലിലിറങ്ങി വിനായകന്‍; ടീസര്‍ വീഡിയോ പുറത്ത്

  കാലം മാറുമ്പോൾ സിനിമയിലും അതിന്റേതായ മാറ്റവുമുണ്ടാകും. കാലത്തിനൊത്ത് സിനിമയ്ക്കൊപ്പം സഞ്ചരിച്ചാൽ മാത്രമേ മികച്ച ചിത്രങ്ങൾ പിറവി എടുക്കുകയുള്ളൂ. അത്തരത്തിൽ സിനിമയ്ക്കൊപ്പം സഞ്ചരിച്ച കലാകാരനാണ് ടികെ രാജീവ് കുമാർ. സിനിമയുടെ ജനറേഷൻ മാറിയിട്ടും ഇന്നും മലയാള ചലച്ചിത്ര ലോകവും ആരാധകരും ചർച്ച ചെയ്യുന്ന ചിത്രമാണ് 1978 ൽ പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ രതിനിർവേദം. ചിത്രത്തിന്റെ രണ്ടാം ഭാഗം 2011 ൽ രാജീവ് കുമാർ ഒരിക്കിയിരുന്നു. ശ്വേത മോനോൻ, ശ്രീജിത്ത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം പിറവി എടുക്കാൻ ഒരു കാരണമുണ്ട്. പത്മരാജാൻ മറ്റൊർക്കും നൽകാത്ത ഒരു വാക്ക് ടികെ യ്ക്ക് നൽകിയിരുന്നു. അതിന്റെ ഫലമാണ് 2011 ലെ രതി നിർവേദം. ഇപ്പോഴിത ആ സിനിമയുടെ പിറവിയെ കുറിച്ചും പത്മരാജൻ നൽകിയ ആ വാക്കിനെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയ സംവിധായകൻ. മാതൃഭൂമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  മോഹൻലാലും ആ നമ്പൂതിരിയും ഒരു പോലെയാണ്!! അതുകൊണ്ട് ശത്രുക്കളില്ല, വെളിപ്പെടുത്തലുമായി രഞ്ജിത്ത്

   താനും പപ്പേട്ടനും തമ്മിലുളള കടം

  താനും പപ്പേട്ടനും തമ്മിലുളള കടം

  താനും പപ്പേട്ടനും തമ്മിലുളള ഒരു കടത്തിന്റെ ഭാഗമായിട്ടാണ് രതിനിർവേദത്തിന്റെ റീമേക്ക് ഉണ്ടാകുന്നത്. ഒരു പ്രത്യേക അവസ്ഥ ഞങ്ങളുടെ രണ്ടാളുടേയും കരിയറിൽ ഉണ്ടായിരുന്നു. ഗന്ധർവ്വം എന്ന ടൈറ്റിലിൽ യക്ഷികളെ പശ്ചാത്തലമാക്കി ഒരു ഫാൻസി സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. ഐതിഹ്യമാലയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കാൻ വിചാരിച്ചിരുന്നത്. അതൊരു ഗ്രാഫിക്സ് അതിഷ്ഠിതമായ ചിത്രമായിരുന്നു. തിരക്കഥ എഴുതി പൂർത്തിയായി സങ്കേതിക പ്രവർത്തകരെയെല്ലാം തീരുമാനിച്ചിരുന്നു. ഛായഗ്രാഹകനായി തിരുമാനിച്ചിരുന്നത് വേണുവിനെയായിരുന്നു.

   യക്ഷിയും ഗന്ധർവ്വനും

  യക്ഷിയും ഗന്ധർവ്വനും

  ചിത്രത്തിന്റെ റെക്കോർഡിങ്ങിന് പോകാൻ തുടങ്ങുമ്പോഴാണ് വേണുവിന്റെ ഫോൺ വരുന്നത്.. രജീവ് ഒരു പ്രശ്നമുണ്ട്. , ഒരു ഭയങ്കര കോ ഇന്‍സിഡന്‍സ്..ഇന്നലേ പത്മരാജന്‍ സര്‍ എന്നെ വിളിച്ചിട്ട് ഒരു കഥ പറഞ്ഞു, അതിന് രാജീവിന്റെ സിനിമയുമായി വളരെ അടുത്ത സാമ്യമുണ്ട്.ഒരു വ്യത്യാസമേയുള്ളൂ സാറിന്റെ സിനിമയില്‍ ഗന്ധര്‍വ്വന്‍ ആണ്, രാജീവിന്റേത് യക്ഷിയാണ്. പക്ഷേ രണ്ടിന്റെയും തീം ഒന്നാണ്. അതുകൊണ്ട് ഞാന്‍ ആ സിനിമയും ചെയ്യുന്നില്ല. അങ്ങനെ റെക്കോര്‍ഡിങ്ങിന് പോകാനിരുന്ന ഞങ്ങള്‍ അതിന് പോയില്ല.

   പപ്പേട്ടൻ നൽകിയ വാക്ക്

  പപ്പേട്ടൻ നൽകിയ വാക്ക്

  തുടർന്ന് പപ്പേട്ടനെ കണ്ടു. നീ ചെറുപ്പമാണ്. തുടങ്ങിയതല്ലേയുളളൂ. ഇത് എന്റെ സ്വപ്മാണ് ഇതുമായി ഞാൻ ഏറെ മുന്നേട്ട് പോയി കഴിഞ്ഞു. ഞാൻ ഇത് ചെയ്തോട്ടോ- എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പടം നടക്കട്ടെ എന്ന് പറഞ്ഞ് ഞാൻ ലിഫ്റ്റിന് അടുത്തേയ്ക്ക് നീങ്ങി. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. തുടർന്ന് ലിഫ്റ്റിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം എനിക്കൊപ്പം വന്നു.ഒരു കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് നിന്റെ പ്രയാസം മനസിലാക്കാന്‍ പറ്റും അതുകൊണ്ട് ഞാന്‍ നിനക്ക് ഇപ്പോള്‍ വാക്ക് തരുന്നു. ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന സിനിമ ചെയ്തിട്ട് അടുത്ത പടം ചെയ്യുന്നതിന് മുന്‍പ് നിനക്കൊരു തിരക്കഥ ഞാന്‍ എഴുതി തരും. നിനക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും പൂര്‍ണമായ ഒരു തിരക്കഥ ഞാന്‍ നിനക്ക് നല്‍കും. എന്നിട്ടേ ഞാന്‍ എന്റെ അടുത്ത സിനിമ ചെയ്യുള്ളു'. എന്ന്.

   രതിനിർവേദം ഉണ്ടായത് ഇങ്ങനെയാണ്

  രതിനിർവേദം ഉണ്ടായത് ഇങ്ങനെയാണ്

  ഞാൻ ഗന്ധർവ്വൻ റിലീസ് ചെയ്തതതിനു പിന്നാലെ ആകസ്മികമായി അദ്ദേഹത്തിന്റെ മരണവും സംഭവിക്കുകയായിരുന്നു. അന്ന് ഞാനും പപ്പേട്ടനും തമ്മിൽ സംസാരിച്ച വിവരം വേറെ ആരും അറിയാൻ സാധ്യതയില്ലാത്തതു കൊണ്ട് ഞാനും അത് മറന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി ചേച്ചി, പൂജപ്പുര രാധാകൃഷ്ണനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു.പപ്പേട്ടന്‍ മരിക്കുന്നതിനൊക്കെ മുന്‍പ് പറഞ്ഞിരുന്നുവത്രെ എനിക്കൊരു കടമേയുള്ളൂ അത് രാജീവ് കുമാറിന് ഒരു തിരക്കഥ കൊടുക്കാനുള്ളതാണ്. പക്ഷേ തിരക്കഥ പോലൊന്നും പപ്പേട്ടന്‍ എഴുതിയതില്‍ ഇല്ല. ഒരു കഥ ഉണ്ട്.അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതു കഥയും സിനിമയാക്കാം എന്ന പെര്‍മിഷന്‍ ഉണ്ടെ'ന്ന് പറഞ്ഞു.

  രജീവ് ചെയ്യുകയാണെങ്കിൽ അനുവാദം നൽകാം

  രജീവ് ചെയ്യുകയാണെങ്കിൽ അനുവാദം നൽകാം

  പിന്നീട് വർഷങ്ങൾക്ക് ശേഷം രതിനിർവേദം റീമേക്ക് ചെയ്യാൻ സുരേഷ് കുമാർ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിനായി രാധാലക്ഷ്മി ചേച്ചിയെ സമീപിച്ചപ്പോൾ പപ്പേട്ടന് ഇങ്ങനൊരു കടമുണ്ട്, രാജീവ് കുമാര്‍ ചെയ്യുകയാണെങ്കില്‍ അത് റീമേക്ക് ചെയ്യാനുള്ള അനുവാദം തരാമെന്നും പറഞ്ഞു. അങ്ങനെ രതിനിർവേദം എന്ന ചിത്രം വീണ്ടും പിറന്നു.

  English summary
  tk rajeev kumar reveals rathinirvedam remake story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X