»   » ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ എന്നെ ആനന്ദിപ്പിയ്ക്കുന്നു; താരപുത്രനെ ആരാധിയ്ക്കുന്ന ഒരു റഷ്യക്കാരി

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ എന്നെ ആനന്ദിപ്പിയ്ക്കുന്നു; താരപുത്രനെ ആരാധിയ്ക്കുന്ന ഒരു റഷ്യക്കാരി

Posted By: Rohini
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും വലിയ ആരാധകരുണ്ട്. മെഗാസ്റ്റാറിനെ പോലെ തന്നെ ദുല്‍ഖറിനും ആരാധകരുടെ കൂട്ടം കുറവൊന്നുമല്ല. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ പോയ നടനെ കാണാന്‍ വന്ന ജനത്തിരക്ക് തന്നെ അതിനുദാരഹണം.

സോളോയിലെ ദുല്‍ഖറിന്റെ നായികയെ കണ്ടോ, ഒരാള്‍ കൂടെയുണ്ട് അത് സസ്‌പെന്‍സാണ്!

സ്‌റ്റേജ് ഷോയ്ക്കും മറ്റും ഇന്ത്യയ്ക്ക് പുറത്ത് പോയാലും ഈ ജനത്തിരക്ക് ഉണ്ടാവാറുണ്ട്. അത്രയേറെ ദുല്‍ഖറിനെ ജനം സ്‌നേഹിക്കുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെ ആരാധിയ്ക്കുന്ന ഒരു റഷ്യക്കാരി വന്നിരിയ്ക്കുന്നു. എന്തുകൊണ്ട് താന്‍ ദുല്‍ഖറിനെ ആരാധിയ്ക്കുന്നു എന്നതിന് വ്യക്തമായ മറുപടിയുമായാണ് മെറീന ഗ്ലാഡ്കിഖ് എന്ന റഷ്യക്കാരി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍

ഓട്ടോ എന്ന പരസ്യത്തിലുള്ള ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് മെറീന ഗ്ലാഡ്കിഖ് താരപുത്രനോട് തനിയ്ക്കുന്ന ആരാധന അറിയിച്ചിരിയ്ക്കുന്നത്.

മെറീന പറയുന്നത്

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ നടന്‍ കേരളത്തില്‍നിന്നാണ്. പേര് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍. ദുല്‍ഖറിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദവും പാട്ടും എനിക്കിഷ്ടമാണ്. ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, സംസാരം ആരോഗ്യത്തിന് ഹാനികരം, ഉസ്താദ് ഹോട്ടല്‍, എബിസിഡി, സലാലാ മൊബൈല്‍സ്, 100 ഡെയ്‌സ് ഓഫ് ലൗ തുടങ്ങി എല്ലാം. കണ്ടിരിക്കുമ്പോള്‍ ആത്മാവിന് ആനന്ദം പകരുന്നു അവ- എന്നാണ് മെറീന പറയുന്നത്

ബാഗ്ലൂര്‍ ഡെയ്‌സ് കണ്ടപ്പോള്‍

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം കണ്ടതിന് ശേഷം മെറീന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇത്.

ആരാണ് മെറീന

സൈക്കോളജിസ്റ്റും എഴുത്തുകാരിയുമാണ് മെറീന. joyful world എന്ന പേരില്‍ ബ്ലോഗ് എഴുതുന്നുണ്ട്. ജോലിയുടെ ഭാഗമായി നിരന്തരം ഇന്ത്യയിലെത്താറുണ്ട് മെറീന.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
To Dulquer, with love – all the way from Russia

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam