twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലബാര്‍ ടച്ചുമായി ടു നൂറ വിത്ത് ലൗ

    By Lakshmi
    |

    മലബാറിന്റെ സ്വന്തമായ സംഗീതശൈലിയ്ക്കും സംസ്‌കാരത്തിനും ഭക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു സിനിമ പിറക്കാന്‍ പോകുന്നു. വടകരസ്വദേശിയായ പ്രവാസി സിഎച്ച് മുഹമ്മദിന്റെ കഥയാണ് ടു നൂറ വിത്ത് ലൗ എന്ന പേരില്‍ ചലച്ചിത്രമാക്കുന്നത്. മാപ്പിളത്തനിമയും സാംസ്‌കാരികമായ പ്രത്യേകതകളുമായിരിക്കും ടു നൂറ വിത്ത് ലൗവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റുകള്‍.

    അനില്‍-ബാബു ടീമിലെ ബാബു നാരായണന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. വികലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മലബാര്‍ മാപ്പിള കഥാപാത്രങ്ങള്‍ക്കുള്ള ഒരു തിരുത്തായിരിക്കും നൂറ വിത് ലൗ എന്ന് ബാബു പറയുന്നു. മാപ്പിള സംഗീതം, കുടുംബബന്ധങ്ങളുടെ രീതി, പ്രണയം എന്നിവയ്‌ക്കെല്ലാം ചിത്രത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. മലബാര്‍ ഭാഗങ്ങളിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുക. ഡോണ്‍ ബ്രോഷ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ അനില്‍കുമാര്‍ കീഴപ്പുനത്ത് ആണ് 2.5 കോടി രൂപ ബജറ്റില്‍ ചിത്രം നിര്‍മ്മിയ്ക്കുന്നത്.

    Asif Ali and Nithya Menon

    ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് അനില്‍ ജിഎസ് ആണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ഗാനരചന, സംഗീതസംവിധാനം നിര്‍വ്വബിക്കുന്നത് മോഹന്‍ സിത്താരയാണ്. ആസിഫ് അലി, ശേഖര്‍ മേനോന്‍, നിത്യ മേനോന്‍, ആന്‍ഡ്രിയ, കനിഹ, ജോയ് മാത്യു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    English summary
    A film named To Noora With Love is getting ready with the touch of Malabar Mappila coultre
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X