»   » സെക്സ് റാക്കറ്റിന്റെ കാര്യം അറിയില്ല: നടിമാര്‍

സെക്സ് റാക്കറ്റിന്റെ കാര്യം അറിയില്ല: നടിമാര്‍

Posted By:
Subscribe to Filmibeat Malayalam
Jyoti And Saira Banu
മയക്കുമരുന്ന് കേസിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് ആന്ധ്രയിലെ രണ്ട് നടിമാര്‍ വ്യഭിചാരക്കേസില്‍ പൊലീസിന്റെ പിടിയലകപ്പെട്ടത്. മന്ത്രിമാരും രാഷ്ട്രീയക്കാരും വസിയ്ക്കുന്ന വിഐപി മേഖലയിലെ കുന്ദന്‍ ബംഗ്ലാവില്‍ നിന്ന് ഏഴു പേര്‍ക്കൊപ്പമാണ് രണ്ട് നടിമാര്‍ പിടിയിലായത്.

കുറച്ച് സിനിമകളില്‍ പ്രധാന വേഷത്തിലെത്തിയ സൈറാ ബാനുവും സപ്പോര്‍ട്ടിങ് റോളുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ജ്യോതിയുമാണ് പിടിയിലായതെന്ന് വൈകാതെ പുറത്തിറഞ്ഞു. നടിമാരുടെ പേരുകള്‍ പുറത്തുവിട്ടെങ്കിലും കൂടെ പിടിയിലായ പുരുഷന്‍മാരുടെ പേരുകള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

മിനി സ്‌ക്രീനില്‍ നിന്നാണ് നടി സൈറാ ബാനു വെള്ളിത്തിരയിലേക്കെത്തുന്നത്. സിനിമയിലെത്തും മുമ്പെ സിനിമാക്കാരുമായി അടുപ്പം കാണിച്ച് നടി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. രവി തേജയുടെ സഹോദരനായ ഭരതുമായി നടിയ്ക്കുണ്ടായിരുന്ന സൗഹൃദം ടോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രവി തേജ നായകനായ കിക്കില്‍ അഭിനയിച്ച സൈറയ്ക്ക് സൂപ്പര്‍താരം ആശംസകള്‍ പകര്‍ന്നതും തെലുങ്ക് സിനിമാ വാരികകളും വെബ്‌സൈറ്റുകളും ആഘോഷിച്ചിരുന്നു. (തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന തമിഴ് ചിത്രമായ തില്ലാല്ലങ്കടിയുടെ ഒറിജിനലാണ് കിക്ക്)

പതിവു പോലെ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രണ്ടു നടിമാരും നിഷേധിച്ചിട്ടുണ്ട്. ഇവരെ ജാമ്യത്തില്‍ വിട്ടെങ്കിലും പിടിയിലായ ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ കോടതി സെപ്റ്റംബര്‍ മൂന്ന് വരെ റിമാന്‍ഡിലയച്ചു. ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയായ സബ്‌റിനയെയെ 10 ലക്ഷം രൂപയ്ക്ക് ഇവിടെയെത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. പത്ത് ദിവസത്തേക്ക വേണ്ടിയാണ് ഇവരെ കൊണ്ടുവന്നതൊന്നും പറയപ്പെടുന്നു.

ഒരു സഹസംവിധായകന്‍ ക്ഷണിച്ചതനുസരിച്ചാണ് തങ്ങള്‍ അവിടെ എത്തിയതെന്നും അവിടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നുവെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് നടിമാര്‍ പറയുന്നു. എന്തായാലും പുതിയ വിവാദങ്ങള്‍ തെലുങ്ക് സിനിമാ ലോകത്തെ കുറെ നാളെങ്കിലും വട്ടം കറക്കുമെന്നുറപ്പാണ്.
മുന്‍ പേജില്‍
വ്യഭിചാരം, മയക്കുമരുന്ന് ടോളിവുഡ് ഉലയുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam