»   » ആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടം

ആരും വിശ്വസിക്കില്ല, പുലിമുരുകനില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം ഇല്ലാതെ; ടോമിച്ചന്‍ മുളകുപാടം

Written By:
Subscribe to Filmibeat Malayalam
'പ്രതിഫലം മേടിക്കാതെയാണ് മോഹൻലാൽ പുലിമുരുകനിൽ അഭിനയിച്ചത്' | filmibeat Malayalam

ബിസിനസുകാരനായ ടോമിച്ചന്‍ മുളകുപാടം മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫ്ലാഷ് എന്ന സിനിമയിലൂടെ 2007 ലായിരുന്നു മുളകുപാടം ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം ആദ്യമായി സിനിമ നിര്‍മ്മിച്ചിരുന്നത്. ശേഷം നിരവധി സിനിമകള്‍ നിര്‍മ്മിച്ചിരുന്നു.

2016 ല്‍ മോഹന്‍ലാലിന്റെ പുലിമുരുകനിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കുറിക്കാന്‍ പറ്റിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകനായിരുന്നു മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമ. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസ് നിര്‍മ്മിച്ച സിനിമയായിരുന്നു രാമലീല. രാമലീലയുടെ വിജയാഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. അതിനിടെയാണ് പുലിമുരുകന് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിനെ കുറിച്ച് ടോമിച്ചന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

പുലിമുരുകന്‍ എടുക്കുമ്പോള്‍..

പുലിമുരുകന്‍ സിനിമ എടുക്കുന്ന സമയത്ത് ഷൂട്ടിംഗ് നൂറ് ദിവസം വരെ കഴിഞ്ഞപ്പോള്‍ സിനിമാ മേഖലയിലെ സംസാരം പല തരത്തിലായിരുന്നു. ഇവനെന്തോ സുഖമില്ലാത്തവനാണെന്നും കാശ് പോയിക്കൊണ്ടിരിക്കുകയാണെന്നും ഈ സിനിമ പുറത്തിറങ്ങാന്‍ പോകുന്നില്ലെന്നുമടക്കം പറഞ്ഞവരുണ്ട്. പുലിമുരുകന്‍ നിര്‍മ്മിക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിട്ടുണ്ട്. 2007 ല്‍ ഫഌഷ് എന്ന സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തനിക്ക് ആന്റണിയെ പരിചയമുണ്ടെന്നും ഇന്നും ഒരു കുടുംബാംഗമായി തന്നെയാണ് പോകുന്നത്. ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ആന്റണി ചോദിക്കുമായിരുന്നുവെന്നും ടോമിച്ചന്‍ പറയുന്നു.


ആരും വിശ്വസിക്കില്ല..

ഉദ്ദേശിച്ച ബജറ്റിനെക്കാളും മൂന്നിരട്ടി ചിലവായ സിനിമയാണ് പുലിമുരുകന്‍. സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്തത് ആന്റണിയും ലാല്‍ സാറുമായിരുന്നു. സിനിമയുടെ പ്രതിഫലം ലാല്‍ സാറിന് കൊടുത്തത് സിനിമ പുറത്തിറങ്ങി 25 ദിവസം കഴിഞ്ഞിട്ടായിരുന്നു. ഇക്കാര്യം ആരും വിശ്വസിക്കില്ല. എന്നാല്‍ 200 ദിവസത്തോളം ലാല്‍ സാര്‍ സിനിമയില്‍ അഭിനയിച്ചിരുന്നെന്നും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്ന കാര്യവും ടോമിച്ചന്‍ പറയുന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രി ഓര്‍ക്കേണ്ട കാര്യമാണെന്ന് പറഞ്ഞാണ് പുലിമുരുകനെ കുറിച്ച് ടോമിച്ചന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.


രാമലീലയ്ക്ക് വേണ്ടിയുള്ള കഷ്ടപാട്

ചിത്രീകരണമൊക്കെ കഴിഞ്ഞ് രാമലീല റിലീസിന് തയ്യാറെങ്കിലും രാമലീല റിലീസ് ചെയ്യാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ദിലീപിന്റെ സിനിമ ആയാതിനാല്‍ തിയറ്ററുകാര്‍ സിനിമ ഏറ്റെടുക്കാന്‍ മടി കാണിക്കുകയായിരുന്നു. ജൂലൈയില്‍ റിലീസിനെത്തേണ്ട സിനിമയായിരുന്നെങ്കിലും സിനിമ ഒരു തിയറ്ററിലും കളിക്കില്ല എന്നായിരുന്നു തീരുമാനം. നമ്മളെ കാണുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലെങ്കിലും തിയറ്ററില്‍ സിനിമ ഓടിക്കാം എന്ന് പറയും. പിന്നാലെ ഡേറ്റില്ലെന്നായിരിക്കും പറയുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ഓരോ സിനിമയും ചെയ്യുന്നത്. നല്ല സിനിമയാണെങ്കില്‍ ഓടും. ജനങ്ങളാണ് സിനിമ നല്ലതാക്കുന്നത്. അവരോടാണ് നന്ദി പറയേണ്ടതെന്നും നല്ല സിനിമ ആര് എടുത്താലും അത് ജനങ്ങള്‍ കാണും. അതില്‍ എനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നുമാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.


രാമലീലയുടെ വിജയം

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല 2017 സെപ്റ്റംബര്‍ 28 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. പൊളിറ്റിക്കല്‍ ത്രില്ലറായി നിര്‍മ്മിച്ച ദിലീപ് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. പുലിമുരുകന് ഒപ്പമെത്തില്ലെങ്കിലും കളക്ഷന്റെ കാര്യത്തില്‍ രാമലീല വന്‍ കുതിപ്പായിരുന്നു നടത്തിയിരുന്നത്. രാധിക, പ്രയാഗ മാര്‍ട്ടിന്‍, കലാഭവന്‍ ഷാജോണ്‍, മുകേഷ്, സിദ്ദിഖ്, എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 14 കോടി മുതല്‍ മുടക്കിലായിരുന്നു രാമലീല നിര്‍മ്മിച്ചിരുന്നത്. ബോക്‌സോഫീസില്‍ നിന്നും 80 കോടിയായിരുന്നു സിനിമയ്ക്ക് കളക്ഷന്‍ കിട്ടിയിരുന്നത്.


അടുത്ത സിനിമ

ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. അരുണ്‍ ഗോപി രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നതും ടോമിച്ചന്‍ മുളകുപാടമാണ്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കുന്നതും അരുണ്‍ തന്നെയാണ്. ഇനിയും പേരിടാത്ത സിനിമയുടെ മറ്റൊരു പ്രത്യേകത ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആണെന്നുള്ളതാണ്. ജിത്തു ജോസഫിന്റെ ആദിയിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ പ്രണവ് രണ്ടാമത് നായകനാവുന്ന സിനിമയാണിത്. സിനിമയിലേക്കുള്ള നായികയെ തിരഞ്ഞെടുക്കുന്നതും മറ്റുമായുള്ള തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ശേഷം ഈ ജൂണില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചെല്ലപ്പനും കണ്ണപ്പനുമല്ല, കുഞ്ഞച്ചനാണ് ഹീറോ! കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരവുമായി ട്രോളന്മാര്‍


ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്!

English summary
Mohanlal acted in the blockbuster movie Pulimurugan without receiving remuneration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X