For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‍ജികെ കേരള കലക്ഷന്‍ കൈപൊള്ളിച്ചു! കാപ്പാനില്‍ നിന്നും പിന്‍വാങ്ങുന്നതായി ടോമിച്ചന്‍ മുളകുപാടം?

  |

  മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍ കാത്തിരിക്കുകയാണ് കാപ്പാന്റെ റിലീസിനായി. കെവി ആനന്ദ് സംവിധാം ചെയ്ത സിനിമയുടെ ചിത്രീകരണമൊക്കെ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഓഗസ്റ്റ് 30നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. തമിഴകത്തിന്റെ മാത്രമല്ല കേരളത്തിന്റേയും പ്രിയപ്പെട്ട താരമാണ് സൂര്യ നടിപ്പിന്‍ നായകന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് മലയാളക്കരയില്‍ നിന്നും ലഭിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്കുമെന്ന് നേരത്തെ തന്നെ സൂര്യ വ്യക്തമാക്കിയിരുന്നു. താരസംഘടനയായ അമ്മ നടത്തിയ അമ്മമഴവില്ലില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തതിന് പിന്നാലെയായാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയായിരുന്നു ഇത്.

  പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ എത്തുന്നത്. സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വ്യത്യസ്ത ലുക്കിലാണ് അദ്ദേഹം എത്തുന്നത്. ആര്യയും സയേഷയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 100 കോടി ചെലവിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നൊരു കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ടോമിച്ചന്‍ മുളകുപാടം പിന്‍വാങ്ങുന്നു?

  ടോമിച്ചന്‍ മുളകുപാടം പിന്‍വാങ്ങുന്നു?

  മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ടോമിച്ചന്‍ മുളകുപാടമായിരുന്നു കോടികള്‍ മുടക്കി കാപ്പാന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയത്. തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. നടിപ്പിന്‍ നായകനായ സൂര്യയും മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞത് മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. സിനിമാലോകവും ആരാധകരും ഉറ്റുനോക്കിയ സമാഗമങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ഇത്തരമൊരു അവസരമൊരുക്കിയ സംവിധായകന് നന്ദി അറിയിച്ച് സൂര്യ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലാണ് ടോമിച്ചന്‍ മുളകുപാടമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  തീരുമാനത്തിലേക്ക് നയിച്ചത്?

  തീരുമാനത്തിലേക്ക് നയിച്ചത്?

  മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍. സമീപകാല റിലീസായെത്തിയ എന്‍ജികെ കേരളത്തിലെ വിതരണക്കാര്‍ക്ക് നഷ്ടമായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ അദ്ദേഹം വിതരണം ചെയ്ത തമിഴ് സിനിമകള്‍ സാമ്പത്തികമായി വലിയ ലാഭമൊന്നും നല്‍കിയിരുന്നില്ല എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം വന്നിട്ടില്ല.

  ആരാധകരുടെ കാത്തിരിപ്പ്

  ആരാധകരുടെ കാത്തിരിപ്പ്

  ആക്ഷന്‍ ത്രില്ലറായെത്തുന്ന കാപ്പാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കെവി ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആര്യയു ബോമന്‍ ഇറാനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായെത്തിയത് സയേഷയാണ്. അല്ലു സിരിഷും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു. പകരക്കാരനായാണ് ആര്യയെത്തിയത്. ന്യൂയോര്‍ക്ക്, ബ്രസീല്‍, ന്യൂഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

  ആര്യയും സയേഷയും

  ആര്യയും സയേഷയും

  തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളായ ആര്യയും സയേഷയും കാപ്പാനില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് പുറംലോകം അറിഞ്ഞതും അധികം വൈകാതെ തന്നെ ആ പ്രണയം വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സംവിധായകരും താരങ്ങളുമൊക്കെ ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. ഇവരുടെ വിവാഹ ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് കാപ്പാന്‍.

  സിനിമ റിലീസ് ചെയ്യുന്നത്

  സിനിമ റിലീസ് ചെയ്യുന്നത്

  ഓഗസ്റ്റ്‌ 31ന് ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 100 കോടി ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകതയുള്ളതിനാല്‍ ഇരുവരുടേയും ആരാധകരും സന്തോഷത്തിലാണ്. സിനിമയുടെ പോസ്റ്ററുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആരാധകരായിരുന്നു ചിത്രത്തിന്‍റെ പേര് തിരഞ്ഞെടുത്തത്.

  English summary
  Tomichan Mulakupadam cancelling Kaappan kerala right?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X