»   » ജയിംസും ആലീസും ബോക്‌സ് ഓഫീസില്‍ നേടിയത്

ജയിംസും ആലീസും ബോക്‌സ് ഓഫീസില്‍ നേടിയത്

Posted By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തത്. വീട്ടുകാരുടെ സമ്മതം കൂടാതെ ജയിംസും ആലീസും വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ഇവരുടെ വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്. യൂത്തിനേക്കാള്‍ കൂടുതല്‍ കുടുംബ പ്രേക്ഷകരെയാണ് ചിത്രം ആകര്‍ഷിക്കുന്നത്. 2.58 കോടിയാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.


jamesandalice-13

പൃഥ്വിരാജിന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജയിംസ് ആന്റ് ആലീസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ കുറവാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ആറ് ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിട്ടുണ്ട്. 3.80 കോടി മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.


ഡോ. എസ് ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജി കുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Total James and Alice 6th Day Box Office Collection Worldwide Earning Report.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam