»   » കലാഭവന്‍ മണിയ്ക്ക് വേണ്ടി ദിലീപിന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം, അത് ചെയ്യുന്നു!!

കലാഭവന്‍ മണിയ്ക്ക് വേണ്ടി ദിലീപിന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം, അത് ചെയ്യുന്നു!!

Written By:
Subscribe to Filmibeat Malayalam

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദിലീപ്. മിമിക്രിയില്‍ ഉള്ള കാലം മുതല്‍ തുടങ്ങിയ സൗഹൃദം വ്യക്തിജീവിതത്തിലെയും അടുത്ത ബന്ധത്തിലേക്ക് ഉയര്‍ത്തി. മണിയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ലൊരു കാര്യം ചെയ്യാന്‍ പോകുകയാണ് ഇപ്പോള്‍ ദിലീപ്.

മറ്റൊന്നുമല്ല മണിയുടെ സ്വന്തം നാടായ ചാലക്കുടിയില്‍ ദിലീപ് ഒരു മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കൊടുണ്ടുവരുന്നു. നേരത്തെ പദ്ധതിയിട്ട ഈ തിയേറ്ററിന് ഡി സിനിമാസ് എന്ന് പേരിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിലീപ് അത് മാറ്റി, കലാഭവന്‍ മണി തിയേറ്റര്‍ എന്നാക്കുന്നു. ഒരു സിനിമാ നടനെ ആദരിയ്ക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗമുണ്ടോ?

dileep-kalabhavan-mani-tribute

കലാഭവന്‍ മണിയ്‌ക്കൊപ്പം ചേര്‍ന്ന് ചാലക്കുടിയില്‍ ഈ തിയേറ്റര്‍ പണിയാനായിരുന്നു ദിലീപ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അപ്രതീക്ഷിതമായ മണിയുടെ മരണം അതില്ലാതാക്കി. എന്തായാലും കലാഭവന്‍ മണിയ്‌ക്കൊപ്പം കണ്ട സ്വപ്നം ദിലീപ് ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.

മണിയുടെ തെറ്റായ സൗഹൃദങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് ദിലീപുള്‍പ്പടെ പലരും പറയുന്നു. മണി രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരെയും വിശ്വസിയ്ക്കുകയും അവരുമായി സൗഹൃദത്തിലാവുകയും ചെയ്യുമെന്നാണ് ദിലീപ് പറയുന്നത്.

English summary
Dileep, the best buddy of Kalabhavan Mani, is all set to pay tribute to his late friend in a different way. Reportedly, the actor is planning to give Mani's name to his theatre complex.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam