»   » വീണ്ടും യഥാര്‍ത്ഥ സംഭവ കഥയുമായി ടൊവിനോ!!! അമല്‍-ആഷിഖ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍???

വീണ്ടും യഥാര്‍ത്ഥ സംഭവ കഥയുമായി ടൊവിനോ!!! അമല്‍-ആഷിഖ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ആരാധക പ്രീതി നേടിയ താരമാണ് ടൊവിനോ തോമസ്. ഒരു മെക്‌സിക്കന്‍ അപാരതയിലൂടെ ടൊവിനോയുടെ പ്രേക്ഷക പ്രീതിയും ഉയര്‍ന്നിട്ടുണ്ട്.

ടൊവിനോയുടേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ആഷിഖ് അബു ചിത്രത്തിലാണ് ടൊവിനോ പുതുതായി കരാറായിരിക്കുന്നത്. ഒരു സംഭവ കഥയെ അസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്. ദിലീഷ് നായരും ശ്യാം പുഷ്‌കരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവമാണ് കഥയ്ക്ക് പ്രചോദനമായതെന്ന് അമല്‍ നീരദ് പറഞ്ഞു.

അഞ്ച് സംവിധായകരുടെ അഞ്ച് ലഘു ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് വേണ്ടി ആലോചിച്ച മൂന്ന് കഥകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുള്ളന്റെ ഭാര്യ തെരഞ്ഞെടുക്കുകയായിരുന്നു.

താന്‍ കേട്ടറിഞ്ഞ ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ കഥ. സുഹൃത്തായ ആഷിഖ് അബുവുമായി ഈ കഥ പങ്കുച്ചപ്പോള്‍ ആഷിഖ് സംവിധാനം ചെയ്യാമെന്ന് പറയുകയായിരുന്നു. ഇപ്പോള്‍ ദിലീഷും ശ്യാം പുഷ്‌കരനും ചിത്രത്തിന്റെ തിരക്കഥ തയാറാക്കി വരികയാണ്.

അഞ്ച് സുന്ദരികളില്‍ ആഷിഖ് അബു സംവിധാനം ഗൗരി എന്ന ചിത്രത്തിന്റെ കഥയും അമല്‍ നീരദിന്റേതായിരുന്നു. കാവ്യാമാധവനും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

ആഷിഖ് അബു അമല്‍ നീരദ് ടീമിനൊപ്പം ആദ്യമായാണ് ടൊവിനോ അഭിനയിക്കുന്നത്. ടൊവിനോയുടെ കരിയറിലെ പ്രധാനപ്പെട്ട വേഷമാകും ഈ സിനിമയിലേതെന്നാണ് പ്രിതീക്ഷിക്കുന്നത്.

ടൊവിനോയുടെ ആദ്യ തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തമിഴ് ചിത്രം ഒരുങ്ങുന്നത്. ബിആര്‍ വിജയലക്ഷ്മിയാണ് ഈ പ്രണയ ചിത്രം ഒരുക്കുന്നത്.

എബിസിഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ടൊവിനോ. ആദ്യ ചിത്രം പ്രഭുവിന്റെ മക്കളായിരുന്നു. ഏറെ വൈകി റിലീസ് ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയില്ല. എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രമായിരുന്നു നടനെന്ന നിലയില്‍ ടൊവിനോയ്ക്ക് ബ്രേക്കായത്.

English summary
Tovino Thomas' next movie will be directed by Aashiq Abu. The movie is scripted by Dileesh Nair and Syam Pushkaran and it's story thread by filmmaker Amal Neerad. Its a real life incident that he has heard about.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam