»   » നിവിന് മാത്രമല്ല ശുക്രനുദിച്ചത്.. കസിനായ ടൊവിനോയ്ക്കും നല്ല കാലം.. തിരക്കോട് തിരക്കാണ്!

നിവിന് മാത്രമല്ല ശുക്രനുദിച്ചത്.. കസിനായ ടൊവിനോയ്ക്കും നല്ല കാലം.. തിരക്കോട് തിരക്കാണ്!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയും ടൊവിനോ തോമസും കസിന്‍സാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നിവിന് പിന്നാലെ സിനിമയിലേക്കെത്തിയ ടൊവിനോയ്ക്കും ഇപ്പോള്‍ നല്ല സമയമാണ്. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. മികച്ച സ്വീകാര്യതയാണ് ഈ യുവതാരത്തിന് ലഭിക്കുന്നത്.

ദാമ്പത്യ തകര്‍ച്ചയുടെ പ്രതികാരം?'ലേഡി സൂപ്പര്‍സ്റ്റാറും' 'ബോംബെ കുമാരനും' 'മുഖ്യസാക്ഷി' എത്തുന്നു!

മലയാളത്തിലും തമിഴിലുമായി നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. തിരക്കുള്ള നടനായി മാറിയ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

തിരക്കുള്ള താരമായി ടൊവിനോ തോമസ്

മലയാളത്തിലും തമിഴിലുമായി നിരവധി നല്ല സിനിമകളുടെ ഭാഗമാവാനുള്ള അവസരമാണ് ടൊവിനോയെ തേടിയെത്തിയിട്ടുള്ളത്. യുവതാരങ്ങളില്‍ ഏറെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.

ആമിയടക്കം നിരവധി ചിത്രങ്ങള്‍

കമല്‍ സംവിധാനം ചെയ്യുന്ന ആമിയടക്കം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്. ആഷിഖ് അബു ചിത്രമായ മായാനദി, വിഷ്ണു നാരായണന്‍ ഒരുക്കിയ മറഡോണ, ബി ആര്‍ വിജയലക്ഷ്മി ഒരുക്കിയ അഭിയുടെ കഥ അനുവിന്റെയും തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ വേഷമിടുന്നത്.

മായാനദി റീലീസ് ചെയ്യുന്നത്

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ക്രിസ്മസിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

തമിഴ് സിനിമയിലും

മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ധനുഷ് നായകനായെത്തുന്ന മാരി 2ല്‍ താരം അഭിനയിക്കുന്നുണ്ട്. ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

താരമൂല്യം കൂടി

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ താരമൂല്യം നാള്‍ക്ക് നാള്‍ കൂടി വരികയാണ്. താരം അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Tovino Thomas getting more popularity.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam