»   » പുരസ്‌കാരമില്ല, എന്നിട്ടും ഫിലിം ഫെയറില്‍ ടൊവിനോ തോമസ് വന്നത് എന്തിന് ?

പുരസ്‌കാരമില്ല, എന്നിട്ടും ഫിലിം ഫെയറില്‍ ടൊവിനോ തോമസ് വന്നത് എന്തിന് ?

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം ഫിലിം ഫെയറിന്റെ പുരസ്‌കാര വേദിയില്‍ തിളങ്ങുകയായിരുന്നു ടൊവിനോ തോമസ്. ഗപ്പിയ്ക്ക വേണ്ടി നീട്ടി വളര്‍ത്തിയ താടിയുമായി എത്തിയ ടൊവിനോ ശരിക്കും പോയവര്‍ഷം തിളങ്ങി.

മികച്ച സഹനടനുള്ള പുരസ്‌കാരം വാങ്ങാനായിരുന്നു കഴിഞ്ഞ വര്‍ഷം ടൊവിനോ എത്തിയത്. എന്നാല്‍ ഈ വര്‍ഷം ആ പുരസ്‌കാരം സ്വന്തമാക്കിയത് വിനായകനാണ്. നിവിന്‍ പോളിയാണ് മികച്ച നടന്‍.

ആ സിനിമ ചെയ്തു കൊണ്ട് തുടങ്ങിയിരുന്നെങ്കില്‍ കരിയര്‍ നശിച്ചു പോയേനെ എന്ന് ടൊവിനോ, ഏത് സിനിമ ?

ഈ വര്‍ഷം ടൊവിനോ തോമസിന് പുരസ്‌കാരമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും വന്നത് ദുല്‍ഖര്‍ സല്‍മാന് പകരക്കാരനായിട്ടാണ്. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത് ദുല്‍ഖറിനാണ്. തിരക്കുകള്‍ കാരണം ദുല്‍ഖറിന് പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് പകരക്കാരനായി ടൊവിനോ എത്തിയത്.

tovino

ഈ പുരസ്‌കാരം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി ദുല്‍ഖറിന് നല്‍കും. ദുല്‍ഖറിന് വേണ്ടി ഞാന്‍ നന്ദി പറയുന്നു എന്നും പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് ടൊവിനോ തോമസ് പറഞ്ഞു.

ഇത്തവണ എനിക്ക് പുരസ്‌കാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ എനിക്കുറപ്പുണ്ട്, ഇതെന്റെ അവസാനത്തെ ഫിലിം ഫെയര്‍ വേദിയായിരിയ്ക്കില്ല. ഇനിയും ഇനിയും ഈ വേദിയില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടൊവിനോ പറഞ്ഞു.

ഇത്തവണയും ടിപ്പ് ടോപ്പ് ലുക്കിലാണ് ടൊവിനോ ഫിലിം ഫെയറില്‍ പങ്കെടുത്തത്. ഗോദ എന്ന ചിത്രത്തിലെ തന്റെ നായികയായ വാമിഗ ഗബ്ബിയ്‌ക്കൊപ്പമായിരുന്നു ടൊവിനോ എത്തിയത്.

English summary
Last year, Tovino Thomas had vowed that he would be back to collect more Filmfare awards, and he delivered on his promise. While Vinayakan edged him in the Best Supporting Actor category, Tovino stepped in to collect Dulquer's award on his behalf.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam