»   »  ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

Posted By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന് എതിരെ ടോവിനോ തോമസ് വരുന്നു എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. സിനിമയിലെ കാര്യമാണ് പറയുന്നത്. ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനും ടൊവിനോ തോമസ് പ്രതിനായകനുമാണ്.

എബിസിഡി എന്ന ചിത്രത്തിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ടൊവിനോ വില്ലന്‍ വേഷം ചെയ്യുന്നത്. ഒടുവില്‍ ചെയ്ത എന്ന നിന്റെ മൊയ്തീനിലെ അപ്പുവേട്ടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

ഒരു കാര്‍ മെക്കാനിക്കാട ടോമിന്റെ ജീവിതത്തിലൂടെയാണ് കഥ സ്‌റ്റൈല്‍ എന്ന കഥ പുരോഗമിയ്ക്കുന്നത്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരടങ്ങുന്ന ടോമിന്റെ ജീവിതത്തിലേക്ക് ഒരു പ്രണയവും വില്ലനും കടന്നുവരുന്നു. ടോമായി എത്തുന്നത് ഉണ്ണിയാണ്


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

പഴയ കാറുകളെ വല്ലാതെ സ്‌നേഹിയ്ക്കുന്ന എഡ്ഗര്‍ എന്ന കഥാപാത്രം ടോമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. എഡ്ഗറിന്റെ വരവ് ടോമിന്റെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ടൊവിനോ തോമസാണ് ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

ആക്ഷന്‍, ത്രില്ലര്‍, കോമഡി റൊമാന്റിക് ചിത്രമാണ് സ്‌റ്റൈല്‍ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

മുംബൈ മോഡലായ പ്രിയങ്ക ഗഡവാള്‍ ആണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, പവിത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

ഇതിഹാസയിലൂടെ ശ്രദ്ധേയരായ അനില്‍ നാരായണനും അരുണ്‍ ഡൊമനിക്കും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇതിഹാസ ഫെയിം സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നു. ജാസ്സി ഗിഫ്റ്റ് സംഗീതവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വ്വഹിയ്ക്കുന്നു.


ഉണ്ണി മുകുന്ദനെതിരെ ടൊവിനോ തോമസ്

രാജേഷ് അഗസ്റ്റിന്‍ നിര്‍മിയ്ക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും


English summary
Tovino Thomas work against Unni Mukundan in the upcoming movie Style directed by Ithihasa fabe Binu S

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam