twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിനി സിസ്റ്ററിന്റെ ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടപ്പോള്‍ കരഞ്ഞുപോയി, അനുഭവം പങ്കുവച്ച് താരങ്ങള്‍

    |

    കേരളക്കരയെ നടുക്കിയ നിപ വൈറസ് വീണ്ടും എറണാകുളത്ത് ഭീതി പരത്തുകയാണ്. നിപയെ അതിജീവിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും ഭയപ്പെടുത്തി നിപയെത്തുമ്പോള്‍ അതേ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ വൈറസ് എന്ന ചിത്രവും റിലീസിനെത്തുന്നു. ഇന്ന് (ജൂണ്‍ 7) ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് തിയേറ്ററിലെത്തി.

    virus

    ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഏറെനറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയില്‍ ജോലി ചെയ്തപ്പോള്‍ ഏറ്റവും വേദനിപ്പിച്ച അനുഭവം ടൊവിനോ തോമസും ശ്രീനാഥ് ഭാസിയും പങ്കുവച്ചു. ചിത്രത്തിന്റെ പൂജയ്ക്ക് വന്നപ്പോള്‍ നിപ പനിയുടെ രക്തസാക്ഷിയായ ലിനി സിസ്റ്ററുടെ ഭര്‍ത്താവിനെയും മക്കളെയും കണ്ടപ്പോള്‍ കരഞ്ഞുപോയി എന്ന് ടൊവിനോ പറഞ്ഞു.

    ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് നിപയുടെ ശരിക്കുള്ള ഭീതി എത്രത്തോളമായിരുന്നു എന്ന് മനസ്സിലായത്. പത്രത്തിലും മറ്റും കണ്ട വാര്‍ത്തയെക്കാള്‍ എത്രയോ ഭയാനകമായിരുന്നു കാര്യങ്ങള്‍. ഇത്തരമൊരു ഭീതിയെ തരണം ചെയ്തു എന്നത് വലിയ കാര്യമാണ്. അതിന് കോഴിക്കോട്ടുകാരും നമ്മുടെ സര്‍ക്കാരും ഒത്തൊരുമിച്ച് പ്രവൃത്തിച്ചു- ടൊവിനോ പറഞ്ഞു.

    മാസ്‌ക് അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ അഥവാ മാസ്‌ക്, ശൈലന്റെ റിവ്യുമാസ്‌ക് അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ അഥവാ മാസ്‌ക്, ശൈലന്റെ റിവ്യു

    നിപയെ നേരിട്ട് അറിഞ്ഞ്, അനുഭവിച്ച പലരും ഷൂട്ടിങ് സമയത്ത് തങ്ങളെ സഹായക്കാന്‍ കൂടെയുണ്ടായിരുന്നു എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ലിനി സിസ്റ്ററെ അടക്കം ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും സഹായവും ഉണ്ടായിരുന്നു. അവിടെയുള്ള ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ അനുഭവം ഉണ്ടായിരുന്നു എന്നും ശ്രീനാഥ് പറഞ്ഞു.

    English summary
    Tovino Thomas and Srinath Bhasi about the film virus
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X