»   » വേദനിച്ചപ്പോള്‍ ഞാനൊരു പച്ച മനുഷ്യനായിപ്പോയി!!! ക്ഷമ ചോദിച്ച് ടൊവിനോ!!!

വേദനിച്ചപ്പോള്‍ ഞാനൊരു പച്ച മനുഷ്യനായിപ്പോയി!!! ക്ഷമ ചോദിച്ച് ടൊവിനോ!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഒടുവില്‍ പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരതയും ഹിറ്റായതോടെ താരത്തിന് ആരാധകരും വര്‍ദ്ധിച്ചു. എന്നാല്‍ അതിനിടെ താരത്തിനെതിരെ ആരോപണങ്ങളും ഉയരുന്നുണ്ട്.

ഒരു മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിന് എത്തിയ ടൊവിനോ ആരാധകരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. താരങ്ങള്‍ക്ക് ആരാധകരുടെ ഏറ്റുമുട്ടലിലൂടെയാണ് ഹേറ്റേഴ്‌സിനെ ഉണ്ടാക്കുന്നതെങ്കില്‍ ടൊവിനോ സ്വന്തമായി ഉണ്ടാക്കുകയാണെന്നും ട്രോളര്‍മാര്‍ ടൊവിനോയെ പരിഹസിച്ചു

മെക്‌സിക്കന്‍ അപാരതയുടെ സ്വീകരണത്തില്‍ ടൊവിനോയെ ആരോ തല്ലിയിട്ടു പോയി എന്ന് ടൊവിനോ ബഹളം വച്ചിരുന്നു. തിയറ്ററില്‍ വച്ച് ടൊവിനോയെ ആരോ നുള്ളിയെന്ന് പറഞ്ഞ് ആരാധകനെ തെറി വിളിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭവവും. ഇതോടെ ആരാധകര്‍ ടൊവിനോയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തി.

ടൊവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിന്റെ പ്രചരണത്തിനായി കോളേജില്‍ എത്തിയപ്പോള്‍ കാണികളില്‍ ഒരാള്‍ താരത്തെ തല്ലിയെന്ന് താരം പറഞ്ഞു. അത് ഇഷ്ടം കൊണ്ടായിരിക്കാമെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അയാളെന്തിനാണ് തല്ലിയെന്നത് ചോദിക്കണമെന്നും എന്നിട്ടേ കാറില്‍ നിന്നിറങ്ങു എന്നും ടൊവിനോ പറഞ്ഞു. ഇതോടെ വിമര്‍ശനങ്ങള്‍ക്കും ശക്തി കൂടി.

ആരും തൊടുന്നത് ഇഷ്ടമില്ലാത്തയാള്‍ എന്തിനാണ് ജനങ്ങള്‍ക്കിടയിലേക്ക് പ്രമോഷനിറങ്ങുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. ടൊവിനോ അഹങ്കാരയാണെന്നും ജാഡയാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. അതേസമയം സംയമനത്തോടെയുള്ള സമീപനമായിരുന്നു രൂപേഷിന്റേതെന്നും പലരും പറയുന്നുണ്ട്.

പരിധി വിട്ടുള്ള ആരാധക പ്രവര്‍ത്തിയിലുള്ള തന്റെ പ്രതികരണത്തിനെതിരെ ആക്ഷേപം ഉയര്‍ന്നതോടെ താരം മാപ്പ് പറഞ്ഞു. അഹങ്കാരമോ ജാഡയോ അല്ലെന്നും വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചു പോയതാണെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മാപ്പ് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കാണാം...

.
English summary
Tovino Thomas appologise for his rude reaction against fans. He posted it in his facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam