»   » ഗപ്പി വീണ്ടും റിലീസ് ചെയ്താല്‍ എത്ര പേര്‍ കാണും, ടൊവിനോ ചോദിക്കുന്നു

ഗപ്പി വീണ്ടും റിലീസ് ചെയ്താല്‍ എത്ര പേര്‍ കാണും, ടൊവിനോ ചോദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ഗപ്പി വന്‍ പരാജയമാണ് നേരിട്ടത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗപ്പി ചര്‍ച്ചയാകുന്നു. ചിത്രം ടൊറന്റില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണിത്. തിയേറ്ററില്‍ പോയി ചിത്രം കാണാത്തത് നഷ്ടമായെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നുണ്ട്.

എന്നാല്‍ തിയേറ്ററില്‍ പോയി സിനിമ കാണാത്തത് നഷ്ടമായെന്ന് പറയുന്നത് ആത്മാര്‍ത്ഥമായി പറയുന്നതാണോ. ചിത്രത്തിലെ നാ യകന്‍ ടൊവിനോ തോമസാണ് ഇക്കാര്യം ചോദിച്ചത്. എങ്കില്‍ പടം ഒന്നു കൂടെ റിലീസ് ചെയ്യട്ടെ നിങ്ങള്‍ പോയി കാണുമോ എന്നാണ് ടൊവിനോ ചോദിച്ചിരിക്കുന്നത്.


പ്രൊഡ്യൂസര്‍ പറഞ്ഞിട്ട്

ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചിരിക്കുന്നത്. പ്രൊഡ്യൂസര്‍ ചോദിക്കാന്‍ പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ് എന്ന് പറഞ്ഞാണ് പോസ്റ്റ്.


ഇങ്ങനെ ഒരു ചോദ്യം

തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമാ ലാപ്‌ടോപിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകള്‍ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണമെന്നും ടൊവിനോ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഗപ്പി

ജോണ്‍ പോള്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഗപ്പി. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.


English summary
Tovino Thomas facebook post about Guppy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam