For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രമേഷ് പിഷാരടിക്ക് മാസ്സ് മറുപടി നല്‍കി ടൊവിനോ തോമസ്! കൊടുക്കാനുള്ള മനസ്സാണ് ഏറ്റവും വലുത്!

  |

  വീണ്ടുമൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം. വിവിധ ജില്ലകളിലായി വന്‍നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമൊക്കെയായി നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. നിമിഷനേരം കൊണ്ട് ഒരുനാട് തന്നെ ഇല്ലാതാവുന്ന കാഴ്ചയ്ക്കായിരുന്നു ഇത്തവണ നമ്മള്‍ സാക്ഷ്യം വഹിച്ചത്. കേരളത്തിലങ്ങിങ്ങോളമായി നിരവധി ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രിയപ്പെട്ടവയെല്ലാം ഒലിച്ച് പോയപ്പോള്‍ ജീവന്‍ മാത്രം തിരികെക്കിട്ടിയതിന്റെ ആശ്വാസത്തിലാണ് പലരും. ക്യാപുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി സിനിമാമേഖലയിലുള്ളവരും മുന്നിട്ടിറങ്ങിയിരുന്നു.

  കലക്ഷന്‍ സെന്ററുകളിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചും ക്യാംപുകളിലേക്ക് നേരിട്ടെത്തിയുമൊക്കെയാണ് താരങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ടൊവിനോ തോമസ്, ജയസൂര്യ, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, സരയു, റിമ കല്ലിങ്കല്‍, സണ്ണി വെയ്ന്‍, ജോജു ജോര്‍ജ് തുടങ്ങിയവരെല്ലാം നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഇറങ്ങിയവരാണ്. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് ഇവരെത്തിയത്. നിലമ്പൂരിലെ ക്യാംപിലേക്ക് കഴിഞ്ഞ ദിവസം ടൊവിനോയും ജോജുവും നേരിട്ട് എത്തിയിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവ നല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുളവാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിഎംഡിആര്‍എഫിലെ തുക മറ്റ് കാര്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. വിവരാവകാശം വഴി അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ചെലവഴിക്കുന്നതെന്നുമുള്ള വിശദീകരണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ ഇതൊരു ചാലഞ്ചായി ഏറ്റെടുത്തത്.

  ആഷിഖ് അബുവായിരുന്നു ടൊവിനോ തോമസിനെ വെല്ലുവിളിച്ചത്. താന്‍ സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതേറ്റെടുത്ത ടൊവിനോ തന്റെ സുഹൃത്തക്കളേയും വെല്ലുവിളിച്ചിരുന്നു. സംയുക്ത മേനോന്‍, രമേഷ് പിഷാരടി തുടങ്ങിയവരെയായിരുന്നു ടൊവിനോ വെല്ലുവിളിച്ചത്. ഇവരും ഈ ചാലഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് സിഎംഡിആര്‍എഫിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തിത്തുടങ്ങിയത്. താരങ്ങള്‍ക്ക് പിന്നാലെ മറ്റുള്ളവരും ഇതേറ്റെടുക്കുകയായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ പിഷാരടിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ടൊവിനോയുടെ ചാലഞ്ച് പിഷുവും ഏറ്റെടുത്തിരുന്നു. ടൊവിനോയ്ക്കായി മറുപടിയും നല്‍കിയിരുന്നു. രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ ഗാനഗന്ധര്‍വ്വന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം.

  പതിവ് പോലെ തന്നെ രസകരമായ കമന്റുമായാണ് ഇത്തവണയും പിഷാരടി എത്തിയത്. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയ രസീതിനൊപ്പം മോഹന്‍ലാലിന്റെ സ്ഫടികത്തിലെ പ്രധാനപ്പെട്ട രഗംവും ചേര്‍ത്തായിരുന്നു പിഷാരടി എത്തിയത്. മാഷിന്റെ 51 പവന്‍രെ കൂട്ടത്തില്‍ ഈ വല്യേട്ടന്‍രെ നെക്ലേസ് മുക്കിക്കളയല്ലേ എന്ന് പറയാന്‍ പറഞ്ഞു എന്ന ഡയലോഗിന്റെ സ്‌ക്രീന്‍ ഷോട്ടും പിഷാരടി പങ്കുവെച്ചിരുന്നു.

  ഇന്നലെ വരെ മമ്മൂട്ടി, ഇന്ന് മുഹമ്മദ് കുട്ടി! മെഗാസ്റ്റാറിനെ കൊലവിളിക്കുന്നവരോട് പറയാനുള്ളത് ഇതാണ്!

  പിഷാരടിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് മറുപടിയുമായി ടൊവിനോയും എത്തിയത്. ഈ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒന്നും ചെറുതല്ല ചേട്ടാ, കൊടുക്കുന്നതെല്ലാം വലുതാണ്, കൊടുക്കാനുള്ള മനസ്സാണ് ഏറ്റവും വലിയതെന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഈ കമന്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  പ്രളയബാധിതരെ സഹായിക്കുന്നതിനായി കഴിഞ്ഞ തവണയും ടൊവിനോ തോമസ് മുന്നിട്ടിറങ്ങിയിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ഇടപെടുന്ന തരത്തിലായിരുന്നു വിമര്‍ശനം. അത്തരത്തിലുള്ള ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ പോസ്റ്റിടാന്‍ പേടിയാണെന്ന് താരം പറഞ്ഞിരുന്നു. ഫേസ്ബുക്കിലല്ല നേരിട്ടിറങ്ങി പ്രവര്‍ത്തിച്ച് കാണിക്കുകയായിരുന്നു അദ്ദേഹം. അരിച്ചാക്ക് ചുമന്നും ക്യാംപുകളിലേക്ക് നേരിട്ടെത്തിയുമൊക്കെ ടൊവിനോയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

  English summary
  Tovino Thomas gives reply to Ramesh Pisharody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X