»   » പ്രണയവും ഗുസ്തിയും പിന്നെ കോമഡിയും!!! ടോവിനോ എത്തുന്നു ഗോദയുമായി!!! ട്രെയിലര്‍ കാണാം!!!

പ്രണയവും ഗുസ്തിയും പിന്നെ കോമഡിയും!!! ടോവിനോ എത്തുന്നു ഗോദയുമായി!!! ട്രെയിലര്‍ കാണാം!!!

By: Karthi
Subscribe to Filmibeat Malayalam

പുതിയ വര്‍ഷം തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ടൊവിനോ. ഒരു മെക്‌സിക്കന്‍ അപാരതയായിരുന്നു ടൊവിനോ നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയത്. വര്‍ഷമാദ്യം ഇറങ്ങിയ എസ്രയില്‍ ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

കുഞ്ഞിരാമയണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്ന ഗോദയാണ് ടൊവിനോയുടെ പുതിയ ചിത്രം. ഗുസ്തിയും പ്രണയവും പറയുന്ന ചിത്രം കോമഡിയുടെ പശ്ചാത്തലത്തിലാണ് പറയുന്നത്. 

ഗുസ്തിയും പ്രണയവും നിറയുന്ന ട്രെയിലര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ആളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു. മെയ് പന്ത്രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. തൊട്ടടുത്തുള്ള തിയറ്ററിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

രണ്‍ജി പണിക്കര്‍ ഗുസ്തിക്കാരനായ ക്യാപ്ടന്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പഞ്ചാബി സ്വദേശിനി വമിഖ ഗാബിയാണ് നായികയാകുന്നത്. അതിഥി സിംഗ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പഞ്ചാബി സ്വദേശിനിയായി തന്നെയാണ് വമിഖ എത്തുന്നത്.

ഷാന്‍ റെഹ്മാനാണ് ഗോദയില്‍ സംഗീതമൊരുക്കുന്നത്. മനു മഞ്ജിത്തും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ആരോ നെഞ്ചില്‍ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രണയം നിറഞ്ഞ് നില്‍ക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

വിഷ്ണു ശര്‍മയാണ് ഗോദയുടെ ക്യാമറ ചലിപ്പിക്കുന്നത്. അജു വര്‍ഗീസും ധര്‍മജനും ശ്രീജിത്ത് രവിയും ഹരീഷ് കണാരനും മാമുക്കോയയും ഉള്‍പ്പെടെ മികച്ച താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിര എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ രാകേഷ് മണ്ടോടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

English summary
The trailer hints that the movie would be a fun ride with comedy, action and thrill. Tovino Thomas and Wamiqa Gabbi playing the lead role. The film will be release on May 12.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam