For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ തോമസിന്‍റെ കൊലമാസ്സ് അവതാരം ! സോഷ്യല്‍ മീഡിയയെ വിഴുങ്ങി കല്‍ക്കി ട്രെയിലര്‍!

  |

  ഒന്നിന് പിന്നാലെ ഒന്നൊന്നായി വ്യത്യസ്തമായ ചിത്രങ്ങളുമായി എത്തുകയാണ് ടൊവിനോ തോമസ്. വില്ലത്തരത്തില്‍ തുടങ്ങി നായകനിരയിലേക്ക് എത്തിയ താരത്തിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും നായികനായകന്‍മാരായെത്തുന്ന കല്‍ക്കിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മോഹന്‍ലാലായിരുന്നു ഫേസ്ബുക്കിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ ട്രെയിലര്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  പ്രഭാസിന്റെ വിവാഹം ഉടന്‍ തന്നെ? സഹോ കഴിഞ്ഞാല്‍ ഇടവേള! വധു ആരാണെന്നറിയുമോ?

  നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്ത കല്‍ക്കിയുടെ ട്രെയിലര്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ തോമസിനും സംഘത്തിനും ആശംസ അറിയിച്ച് ട്രെയിലര്‍ പുറത്തുവിട്ടത് മോഹന്‍ലാലാണ്. മാസ്സ് ചിത്രവുമായാണ് ഇത്തവണ ടൊവിനോ എത്തുന്നതെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. നഞ്ചന്‍കോട്ടയിലെ രാഷ്ട്രീയവും ഗുണ്ടാവിളയാട്ടവുമൊക്കെയാണ് ട്രെയിലറില്‍ കാണുന്നത്. വില്ലനും നായകനും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

  നഞ്ചന്‍കോട്ടയിലെ ആരുടേയും കണ്ണീരൊപ്പാന്‍ വന്നതല്ല ഞാന്‍, പക്ഷേ കരയിക്കുന്നവന്റെയൊക്കെ തല ഞാന്‍ അടിച്ച് പൊളിക്കും, ടൊവിനോയുടെ ഈ ഡയലോഗും ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൊലകൊല്ലി വരവുമായാണ് താരം കല്‍ക്കിയിലും എത്തുന്നത്. അതിഥിയായാലും നായകനായാലും തന്റെ വേഷം അതിഗംഭീരമാക്കുന്ന താരത്തില്‍ ഈ വേഷവും ഭദ്രമായിരിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തലുകള്‍.

  വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തഴണയും ടൊവിനോ തോമസ് എത്താറുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് തന്റെ കാത്തിരിപ്പെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കരിയറില്‍ ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരം കഥാപാത്രവുമായാണ് കല്‍ക്കിയില്‍ ടൊവിനോ എത്തുന്നത്. പൃഥ്വിരാജ് ചിത്രമായ എസ്രയില്‍ പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് മുഴുനീള പോലീസ് വേഷത്തില്‍ താരം എത്തുന്നത്.

  യുവതാരനിരയിലെ അഭിനേത്രികളില്‍ പ്രധാനികളിലൊരാളായ സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്തയും ഈ സിനിമയിലൂടെ ഒരുമിച്ചെത്തുകയാണ്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീവണ്ടിയിലെ അണിയറപ്രവര്‍ത്തകരില്‍ പലരും ഈ സിനിമയിലുമുണ്ടെന്നും അതിനാല്‍ത്തന്നെ ഷൂട്ടിംഗ് ആഘോഷമായിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

  സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല ടൊവിനോ തോമസ് കടന്നുപോയത്. അന്ന് വിമര്‍ശിച്ചവര്‍ പോലും താരത്തിനായി കൈയ്യടിക്കുന്ന കാഴ്ചയാണ് ഇന്നത്തേത്. നടനെന്ന നിലയില്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് താരം തെളിയിച്ചിരുന്നു. കല്‍ക്കിയിലെ പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നതിന് മുന്‍പ് താരം നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സാര്‍ നഞ്ചന്‍കോട്ടയില്‍ വന്നതേ തെറ്റ്, എന്ന ഡയലോഗുമായാണ് സംയുക്ത മേനോന്‍ എത്തുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള വേഷമാണെന്നും ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ ചെയ്യണോ എന്ന തരത്തിലായിരുന്നു പലരും തന്നോട് ചോദിച്ചിരുന്നതെന്നും താരം പറഞ്ഞിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് താരം ഇത്തവണ എത്തുന്നത്. ഡോക്ടര്‍ സംഗീതയായുള്ള വരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം.

  ആഗസ്റ്റ് 9നാണ് കല്‍ക്കി തിയേറ്ററുകളിലേക്ക് എത്തുന്നത്. കുഞ്ഞിരാമായണം, എബി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് ബാനര്‍ നിര്‍മ്മിക്കുന്ന സിനിമയാണ് കല്‍ക്കി. സംവിധായകനായ പ്രവീണ്‍ പ്രഭാരവും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ കാണാം.

  English summary
  Tovino Thomas's Kalki Trailer Trending In Social Media, Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X