twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററുകളെ ഇളക്കിമറിക്കാനായി ടൊവീനോ വീണ്ടുമെത്തുന്നു, ഇനി ജോ !!

    |

    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നു പറയുന്ന പോലെയായിരുന്നു ടൊവീനോ തോമസ് എന്ന നടന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ചെറിയ കഥാപാത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപെട്ട താരമായി ടൊവിനോ മാറിയത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തില്‍ തുടങ്ങി ഗപ്പി, ഒരു മെക്‌സിക്കന്‍ അപാരത, ഗോദ, മായാനദി, തീവണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ എത്തിനില്‍ക്കുമ്പോള്‍, തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. മായാനദിയിലെ മാത്തനും തീവണ്ടിയിലെ ബിനീഷും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇന്നും അകന്നുപോയിട്ടില്ല. വില്ലനായും സഹനടനായും കാമുകനായുംസ്വാഭാവികമായ അഭിനയത്തിലൂടെയാണ് താരം പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കൈയ്യടക്കിയത്. അതുതന്നെയാണ് ടൊവിനോ എന്ന നടന്റെ പ്രത്യേകതയും.

    tovino

    ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രവുമായി എത്തുകയാണ് താരം.സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബി ഒരുക്കുന്ന ജോ ആണ് ടൊവിനോയുടെ പുതിയ ചിത്രം. താരം തന്നെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രേക്ഷര്‍ക്കായി പങ്കുവെച്ചത്. ഒരുപാട് കാലമായി താന്‍ കാത്തിരിക്കുന്ന ചിത്രമാണിതെന്നും ജോ എന്ന സിനിമയിലുടെ വീണ്ടും സ്റ്റാറിങ്ങ് പൗര്‍ണമി ടീമിനൊപ്പം ഒത്തുചേരുന്നതിലുള്ള സന്തോഷവും, എന്നെയും നിങ്ങളെയും ഇന്‍സ്പെയര്‍ ചെയ്യാന്‍ ജോ എന്ന കഥാപാത്രത്തിന് കഴിയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

    ബോക്സ്ഓഫീസ് കീഴടക്കാൻ രാജമൗലി!! ഇക്കൂറി പ്രഭാസല്ല നായകൻ, ചിത്രത്തിന്റെ ലോഞ്ചിങ് തീയതി പുറത്ത്ബോക്സ്ഓഫീസ് കീഴടക്കാൻ രാജമൗലി!! ഇക്കൂറി പ്രഭാസല്ല നായകൻ, ചിത്രത്തിന്റെ ലോഞ്ചിങ് തീയതി പുറത്ത്

    ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് സംഗീതമൊരുക്കിയ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെയും സംഗീതമൊരുക്കുന്നത്.പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥ് ആണ് ജോയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

    jo movie

    ടൊവിനോയും സണ്ണിവെയിനും ഒന്നിച്ചഭിനയിച്ച സ്റ്റാറിങ്ങ് പൗര്‍ണ്ണമി സാങ്കേതികകാരണങ്ങളാല്‍ തിയറ്ററുകളിലെത്തിയിരുന്നില്ല. 1984 കാലഘട്ടത്തിലെ കഥയായിരുന്നു ചിത്രത്തിന്റേത്.100 ക്യാമറകളുപയോഗിച്ചായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്.മൈനസ് നാലു ഡിഗ്രി തണുപ്പില്‍ റോതംഗ് പാസിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും.

    ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജിലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി

    സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 85 ശതമാനത്തോളം പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങിപോവുകയായിരുന്നു. ടൈം സ്ലൈസ് എന്ന ടെക്‌നോളജി ആദ്യമായി ഉപയോഗിച്ച ചിത്രത്തിന്റെ നിര്‍മ്മാണം മരിക്കാര്‍ ഫിലിംസായിരുന്നു ഏറ്റെടുത്തിരുന്നത്. കൂതറ എന്ന ചിത്രത്തിനും ഫണ്ട് നല്‍കിയിരുന്നത് ഇതേ കമ്പനിയായിരുന്നു. കൂതറ സാമ്പത്തികമായ പരാജയപെട്ടതോടെയാണ് സ്റ്റാറിങ്ങ് പൗര്‍ണ്ണമിയും മുടങ്ങിപോയത്.

    English summary
    jo new malayalam movie poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X