For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ മരണമാസ് എൻട്രിയ്ക്ക് കാത്തിരുന്നോ! അണിയറയിൽ 10 ചിത്രങ്ങൾ, പിന്തുണ നല്‍കി പൃഥ്വിരാജും!

  |

  മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെയാണ് ടൊവിനോ വെള്ളിത്തിരയിലെത്തിയത്. സിനിമയുമായി വലിയ മുന്‍പരിചയമൊന്നുമില്ലെങ്കിലും ഇന്ന് നിറഞ്ഞ് നില്‍ക്കുകയാണ് താരം. ടൊവിനോ ചിത്രങ്ങളിലെ ചുംബന രംഗങ്ങളുടെ എണ്ണം കൂടി വന്നതോടെ മലയാളത്തിലെ ഇമ്രാം ഹാഷ്മി എന്ന പേരും താരത്തിന് സ്വന്തമായി.

  നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് ടൊവിനോ. ലൂസിഫറാണ് ടൊവിനോയുടെ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫറിലെ കഥാപാത്രത്തിലൂടെ ടൊവിനോയ്ക്ക് നല്ല പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. മുഴുനീള കഥാപാത്രമല്ലെങ്കിലും ടൊവിനോയുടെ മാസ് പ്രകടനമായിരുന്നു ചിത്രത്തിലേത്. ഇപ്പോഴിതാ ടൊവിനോ നായകനാവുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

   മറ്റൊരു റോമാന്റിക് ഹീറോ

  മറ്റൊരു റോമാന്റിക് ഹീറോ

  കുഞ്ചാക്കോ ബോബന്‍ ഭരിച്ചിരുന്ന റോമാന്റിക് ഹീറോ പട്ടം ഇപ്പോഴത്തെ പല താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. അതിലൊരാളാണ് നടന്‍ ടൊവിനോ തോമസ്. ടൊവിനോ നായകനായി അഭിനയിച്ച ഓരോ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പ്രണയം ഇതിവൃത്തമാക്കിയെത്തിയ ടൊവിനോയുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നതോടെ റോമാന്റിക് ഹീറോ എന്ന ലേബല്‍ ടൊവിനോ സ്വന്തമാക്കിയിരുന്നു. നിരവധി സിനിമകളില്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചും ടൊവിനോ ഞെട്ടിച്ചു. അഭിനയത്തിലുള്ള കഴിവ് കൊണ്ട് മാത്രം ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്.

  ഫോറന്‍സിക് പ്രഖ്യാപിച്ചു

  വിഷു ദിനത്തിലായിരുന്നു ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഫോറന്‍സിക് പ്രഖ്യാപിച്ചത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സുജിത് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നിട്ടാണ്. സിജു മാത്യൂ, നവീസ് സേവ്യര്‍ എന്നിവരാണ് നിര്‍മാണം. 2014 ലെ വിഷുവിന് റിലീസിനെത്തിയ 'സെവന്ത് ഡെ'യ്ക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാമതായി ചെയ്യുന്ന സിനിമയാണിത്. സെവന്ത് ഡെ'യില്‍ ഒപ്പം ഉണ്ടായിരുന്നര്‍ ഇത്തവണയും കൂടെയുള്ളതെന്ന് തിരക്കഥാകൃത്ത് അഖില്‍ പോള്‍ പറയുന്നു.

   പൃഥ്വിരാജിന്റെ സാന്നിധ്യം

  പൃഥ്വിരാജിന്റെ സാന്നിധ്യം

  ശ്യാംധറിന്റെ സംവിധാനത്തിലെത്തിയ സെവന്‍ത് ഡേ യ്ക്ക് തിരക്കഥ ഒരുക്കിയതും അഖില്‍ പോള്‍ ആയിരുന്നു. സുജിത് വാസുദേവാണ് ഛായഗ്രഹണം നിര്‍വഹിച്ചത്. പൃഥ്വിരാജും ടൊവിനോ തോമസുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ട് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസയുമായി പൃഥ്വി എത്തിയിരിക്കുകയാണ്. പുതിയ സിനിമയുമായി ഇതേ ടീം എത്തുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വിരാജും ഉണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങളൊന്നുമില്ല.

   കല്‍ക്കിയുടെ പോസ്റ്റര്‍

  കല്‍ക്കിയുടെ പോസ്റ്റര്‍

  ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് കല്‍ക്കി. വിഷുവിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. തീവണ്ടി, സെക്കന്‍ഡ് ഷോ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ പ്രഭാറാമിന്റെ ആദ്യ സംവിധാന സംരംഭമാണ് കല്‍ക്കി. സംയുക്ത മേനോനാണ് നായിക. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ നിന്നും പ്രചോദനമുള്‍കൊണ്ട ് പോലീസ് കഥാപാത്രത്തിലാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് എട്ടിന് കല്‍ക്കി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

   പത്തോളം സിനിമകള്‍

  പത്തോളം സിനിമകള്‍

  കല്‍ക്കി, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ഉയരെ, ലൂക്ക, വൈറസ്, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്, മിന്നല്‍ മുരളി, ജോ, ആരവം, ഫോറന്‍സിക്, എന്നിങ്ങനെ ടൊവിനോ നായകനായി അഭിനയിക്കുന്ന പത്തോളം സിനിമകളാണ് ഇനി വരാനിരിക്കുന്നത്. സൂപ്പര്‍ ഹീറോയുടെ കഥയടക്കം ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്.

  English summary
  Tovino Thomas’ next titled as Forensic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X