For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയ്ക്ക് പിഴച്ചുവോ? കുപ്രസിദ്ധ പയ്യന്‍ കലക്ഷന്‍ പ്രകടനം? 'സര്‍ക്കാര്‍' പണിയാവുമോ? കാണൂ!

  |

  ടൊവിനോ തോമസ് നായകനായെത്തിയ ഒരു കുപ്രസിദ്ധ പയ്യന്‍ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടോവിനൊയും നിമിഷയും പൊളിച്ചുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. അനു സിത്താരയും നന്നായി അഭിനയിച്ചുവെന്നും ആരാധകര്‍ പറഞ്ഞിരുന്നു. തീവണ്ടിക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധുപാല്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ച് വാചാലരാവുകയാണ് സിനിമാപ്രേമികള്‍.

  കണ്ണ് മാത്രമല്ല മനസ്സും നിറഞ്ഞു! ക്രെഡിറ്റ് മുഴുവനും അദ്ദേഹത്തിനാണെന്നും നിമിഷ സജയന്‍! വീഡിയോ കാണാം!

  നീണ്ടനാളുകള്‍ക്ക് ശേഷമാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലൊരു ക്രൈം തില്ലര്‍ ചിത്രം കാണുന്നതെന്ന് സിനിമാപ്രേമികള്‍ പറയുന്നു. സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു. തന്റെ കഥാപാത്രം ഭംഗിയായതിന് പിന്നിലെ മുഴുവന്‍ ക്രെഡിറ്റും മധുപാലിനാണെന്നായിരുന്നു നിമിഷ സജയന്‍ പറഞ്ഞത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന് അനു സിത്താരയും വ്യക്തമാക്കിയിരുന്നു. ആദ്യ ദിനത്തില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയുടെ ആശീര്‍വാദത്തോടെ മോഹന്‍ലാല്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയ അലി ഇമ്രാന് 30! കാണൂ!

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 13 പ്രദര്‍ശനം

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 13 പ്രദര്‍ശനം

  ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയിട്ടുണ്ട് അദ്ദേഹം. അജയനെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ടൊവിനോയെ തിരഞ്ഞെടുക്കാന്‍ മധുപാലിനെ പ്രേരിപ്പിച്ചതും ഇക്കാര്യമായിരുന്നു. വ്യത്യസ്തമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് അജയന്‍. ഇത് ടൊവിനോയില്‍ ഭദ്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകരും ഇക്കാര്യം ശരിവെക്കുകയായിരുന്നു. റിലീസ് ദിനത്തില്‍ 13 പ്രദര്‍ശനങ്ങളായിരുന്നു കൊച്ചി മള്‍ട്ടിപ്ലക്‌സില്‍. വരുംദിനങ്ങളില്‍ ഇത് വര്‍ധിച്ചേക്കുമെന്നാണ് പൊതുവിലുളള വിലയിരുത്തല്‍.

  ആദ്യദിനത്തില്‍ നേടിയത്

  ആദ്യദിനത്തില്‍ നേടിയത്

  63.76 ശതമാനം ഒക്യുപെന്‍സിയോടെ 3.33 ലക്ഷം രൂപയാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ പുറത്തുവിടുന്ന കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കത്തില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ കലക്ഷനും ഒക്യുപെന്‍സിയും വര്‍ധിക്കുമെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.

  തീവണ്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍

  തീവണ്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍

  ടൊവിനോ തോമസിന്റെ മുന്‍ ചിത്രമായ തീവണ്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കലക്ഷനില്‍ വലിയ വ്യത്യാസമുണ്ട്. തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ഇരുചിത്രത്തിന്റേതും. ആദ്യ ദിനത്തില്‍ 9 ലക്ഷമായിരുന്നു തീവണ്ടിക്ക് ലഭിച്ചത്. ആദ്യ ദിന കലക്ഷന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നാലെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാവുകയുള്ളൂ.

  വരുംദിനങ്ങളില്‍ പ്രതീക്ഷ

  വരുംദിനങ്ങളില്‍ പ്രതീക്ഷ

  വരുംദിനങ്ങളില്‍ സിനിമയുടെ കലക്ഷന്‍ വര്‍ധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വാരാന്ത്യങ്ങളില്‍ സിനിമ കാണാനെത്തുന്നവരിലാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. വിജയ് ചിത്രമായ സര്‍ക്കാര്‍, ബോളിവുഡ് ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ സിനിമകള്‍ മുന്നേറുന്നതിനിടയിലാണ് കുപ്രസിദ്ധ പയ്യനും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  English summary
  Oru Kuprasidha Payyan Box Office (Day 1): A Decent Opening For The Tovino Thomas Starrer!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X