»   » ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

നല്ല സിനിമകളുടെ ഭാഗമായി ടൊവിനോ തോമസ് യുവതാരനിരയില്‍ ശ്രദ്ധേയനായ നടനായി മാറിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ പുറത്തിറങ്ങിയ തരംഗമാണ് ടൊവിനോയുടെ പുതിയ സിനിമ. ടൊവിനോയും പൂജ ബാജ്‌പേയും നായിക നായകന്മാരായി അഭിനയിക്കുന്ന അഭിനയുടെ കഥ അനുവിന്റെയും എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ചിത്രം.

പുലിമുരുകന് ഇന്ന് ഒന്നാം പിറന്നാള്‍! ഒരു വര്‍ഷം കൊണ്ട് ചിത്രം നേടിയ റെക്കോര്‍ഡുകള്‍ ഇങ്ങനെയാണ്!!

ചിത്രത്തില്‍ സൂപ്പര്‍ ലീപ് ലോക്ക് സീനുമായിട്ടാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരെയും ഞെട്ടിച്ച ടൊവിനോയുടെ ലിപ് ലോക്ക് രംഗങ്ങളടങ്ങിയ പാട്ട് പുറത്ത് വന്നിരുന്നു. എന്നാല്‍ ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്ന താരത്തോട് ഭാര്യ ലിഡിയയുടെ പ്രതികരണം എന്താണെന്ന് അറിയാമോ?

ടെലിവിഷന്‍ പരിപാടിയില്‍

അടുത്തിടെ കൈരളി ടിവിയിലെ ജെ ബി ജംഗഷനില്‍ സംസാരിക്കുന്നതിനിടെയാണ് സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ചും ഭാര്യ പറയുന്നതിനെ കുറിച്ചും ടൊവിനോ തുറന്ന് സംസാരിച്ചത്.

ഗോസിപ്പുകള്‍

അത്യാവശ്യം വിവരം ഉള്ളവര്‍ ഗോസിപ്പുകള്‍ ശ്രദ്ധിക്കാറില്ലെന്നാണ് ടൊവിനോ പറയുന്നത്. പലരും വാര്‍ത്ത കൊടുക്കുന്നത് പല രീതിയിലായിരിക്കുമെന്നാണ് ടൊവിനോയുടെ അഭിപ്രായം.

ഭാര്യ പറയുന്നതിങ്ങനെ


ഇത്തരം സീനുകള്‍ നേരിട്ട് കാണാനും സിനിമയിലൂടെ കാണാനും തനിക്ക് താല്‍പര്യമില്ലെന്നാണ് ടൊവിനോയുടെ ഭാര്യ ലിഡിയ പറഞ്ഞിരിക്കുന്നത്. പക്ഷെ അത് ചെയ്യരുതെന്ന് അവള്‍ ഒരിക്കലും പറയില്ല. അതിന്റെ കാരണം ഇതാണ്.

ജോലിയുടെ ഭാഗം


നിങ്ങള്‍ ഒരു ഗൈനോക്കോളജിസ്റ്റ് ആയിരുന്നെങ്കില്‍ ഒരു സിസേറിയന്‍ ചെയ്യുന്ന സമയത്ത് ആ സ്ത്രീയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറയാന്‍ പറ്റുമോ? ഇത് ജോലിയുടെ ഭാഗമാണ്.

അഭിയുടെ കഥ അനുവിന്റെയും

അഭിയുടെ കഥ അനുവിന്റെയും എന്ന സിനിമയാണ് ഇനി വരാനിരിക്കുന്ന ടൊവിനോയുടെ അടുത്ത സിനിമ. ചിത്രത്തില്‍ പൂജ ബാജ്‌പേയിക്കൊപ്പമായിരുന്നു താരത്തിന്റെ കിടിലന്‍ ലിപ് ലോക്ക് രംഗം ഉണ്ടായിരുന്നത്.

തരംഗം


ടൊവിനോ നായകനായി എത്തിയ തരംഗമായിരുന്നു അവസാനം റിലീസ് ചെയ്ത പുതിയ സിനിമ. നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രം തമിഴ് നടന്‍ ധനുഷായിരുന്നു നിര്‍മ്മിച്ചിരുന്നത്.

തെലുങ്കിലേക്കും

ധനുഷിന്റെ പുതിയ ചിത്രം മാരി 2 വിലും ടൊവിനോ അഭിനയിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷമായിരിക്കും ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം തെലുങ്കിലേക്ക് നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

English summary
Tovino Thomas revealed Lydia's opinion about his lip lock scenes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam