»   » തമിഴും തെലുങ്കുമല്ല; തന്റെ ആ വലിയ ലക്ഷ്യം വെളിപ്പെടുത്തി ടോവിനോ തോമസ്

തമിഴും തെലുങ്കുമല്ല; തന്റെ ആ വലിയ ലക്ഷ്യം വെളിപ്പെടുത്തി ടോവിനോ തോമസ്

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവനായകന്മാരുടെ ഇടയിലെ ശ്രദ്ധേയ
താരമാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ വന്ന് നായക നടനിലേക്ക് ഉയര്‍ന്ന താരമാണ് ടോവിനോ. എന്നു നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രമാണ് ടോവിനൊയുടെ കരിയറില്‍ വഴിത്തിരിവായത്. ടോവിനോയുടെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും നടന് ഒരുപാട് ആരാധകരെ ലഭിക്കുകയുമുണ്ടായി.

ബാഗ്മതിയുടെ വിജയം: പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനെ പിന്നിലാക്കി അനുഷ്‌ക്ക

ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന കഥാപാത്രവും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയമാണ് ടോവിനോയെ മലയാളത്തിലെ മുന്‍നിര
നായകനടന്‍മാരിലൊരാളായി ഉയര്‍ത്തിയത്.

എന്നു നിന്റെ മൊയ്തീനിലെ അപ്പുവേട്ടന്‍

2015ല്‍ ആര്‍.എസ് വിമല്‍ പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പൃഥിരാജും പാര്‍വ്വതിയും മൊയ്തീ്‌നും കാഞ്ചനയുമായി എത്തിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ടോവിനോ ചെയ്ത പെരുമ്പറമ്പില്‍ അപ്പു എന്ന കഥാപാത്രം പ്രേക്ഷകരുടെയെല്ലാം ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. ടോവിനോയുടെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍.

ഗപ്പി എന്ന ശ്രദ്ധേയ ചിത്രം

2016ല്‍ ചേതന്‍ ജയലാലിനെയും ടോവിനോയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയത ചിത്രമായിരുന്നു ഗപ്പി. പ്രമേയം കൊണ്ട് ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും തിയ്യേറ്ററുകളില്‍ പരാജയമായിരുന്നു.ടോവിനോ ചെയ്ത തേജസ് വര്‍ക്കി എന്ന കഥാപാത്രം സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ടോവിനോയ്ക്കു പുറമെ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയം

ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കന്‍ അപാരതയുടെ വിജയത്തിന് ശേഷമാണ് ടോവിനോ മലയാളത്തിലെ മുന്‍നിര നടന്‍മാരുടെ ഇടയില്‍ സ്ഥാനം പിടിച്ചത്. ക്യാമ്പസ് രാഷ്ട്രീയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. ടോവിനോയ്ക്കു പുറമേ നീരജ് മാധവും ചിത്രത്തില്‍ സുഭാഷ് എന്നൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗായത്രി സുരേഷ് നായികയായി എത്തിയ ചിത്രത്തില്‍ സംവിധായകനും നടനുമായ രൂപേഷ് പീതംബരനും അഭിനയിച്ചിരുന്നു.

തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍

മെക്‌സിക്കന്‍ അപാരതയുടെ വിജയത്തിനു ശേഷം ടോവിനോയുടെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ. ഗുസ്തി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ പഞ്ചാബി നടി വാമിഖ ഖബ്ബിയായിരുന്നു നായിക വേഷത്തിലെത്തിയിരുന്നത്. ഗോദ 2017ലെ സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായി മാറിയിരുന്നു. ഗുസ്തി പശ്ചാത്തലമായി ഒരുക്കിയ സിനിമ ഹാസ്യത്തിന്റെ അകമ്പടിയോടെയായിരുന്നു സംവിധായകന്‍ അവതരിപ്പിച്ചത്. ഗോദയ്ക്കു ശേഷം തരംഗം, മായാനദി,ആമി തുടങ്ങിയ ചിത്രങ്ങളാണ് ടോവിനോയുടെതായി പുറത്തിറങ്ങിയത്.

തമിഴിലും അഭിനയിച്ചു

ടോവിനോ തമിഴില്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് അഭിയും അനുവു.പിയ ബജ്‌പേയി നായികയാവുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ഇതിനു ശേഷം ധനുഷ് നായകനാവുന്ന മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷത്തിലും ടോവിനോ അഭിനയിക്കുന്നുണ്ട്. അടുത്തിടെ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ഉള്‍വിരവ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും ടോവിനോ അഭിനയിച്ചിരുന്നു. ചാനല്‍ അവതാരകയായി ദിവ്യദര്‍ശിനിയായിരുന്നു ആല്‍ബത്തില്‍ ടോവിനോയുടെ നായികയായി എത്തിയത്.

ഹോളിവുഡില്‍ അഭിനയിക്കണമെന്ന് ടോവിനോ

മലയാളത്തിലും തമിഴിലും സിനിമകള്‍ ചെയ്‌തെങ്കിലും ടോവിനോയുടെ എറ്റവും വലിയ ആഗ്രഹം ഹോളിവുഡില്‍ അഭിനയിക്കണം എന്നതാണ്. തന്റെ ലക്ഷ്യം ഹോളിവുഡാണെന്ന് പറയുന്ന ടോവിനോ അവിടെയത്താന്‍ നിരന്തരം പരിശ്രമിക്കുമെന്നും പറയുന്നു.അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ എന്തിനു വേണ്ടെന്നു വെക്കണം എന്ന് ചോദിക്കുന്ന ടോവിനോ എന്തൊക്കെ വന്നാലും താന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ എപ്പോഴുമുണ്ടാകുമന്നും പറയുന്നു.

ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ? കുട്ടിചാത്തന്റെ സംവിധായകനാണ് ഇനി വരുന്നത്..

സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു: സംവിധാനം സാക്ഷാല്‍ പ്രഭുദേവ

English summary
Tovino thomas reveals his bigest goal for his life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam