twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ പ്രഗ്നന്റ് ആയ സമയത്ത് ആശുപത്രി ചിലവിന് പൈസ ഇല്ലായിരുന്നു, അന്ന് ചെയ്യേണ്ടി വന്ന ചിത്രമായിരുന്നു അത്‌

    By Midhun Raj
    |

    ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. ഒരുപാട് കഷ്ടപ്പെട്ട് ശേഷമാണ് മോളിവുഡിലെ താരമൂല്യമുളള നടന്മാരില്‍ ഒരാളായി ടൊവിനോ മാറിയത്. എന്ന് നിന്‌റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. പൃഥ്വിരാജ് നായകനായ ചിത്രത്തിലെ ക്യാരക്ടര്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ നായകനായുളള സിനിമകള്‍ കൂടുതല്‍ ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. മെക്‌സിക്കന്‍ അപാരത എന്ന സിനിമ ഹിറ്റായതോടെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറി.

    ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    തുടര്‍ന്ന് കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറിയത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം ടൊവിനോ പ്രവര്‍ത്തിച്ചിരുന്നു. സഹനടനായി നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങള്‍ ചെയ്തുതുടങ്ങിയത്.

    ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം

    ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം ചാര്‍ലിയില്‍ ഒരു റോളില്‍ ടൊവിനോയും അഭിനയിച്ചിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ദുല്‍ഖറും പാര്‍വ്വതിയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയില്‍ ജോര്‍ജ്ജി എന്ന അതിഥി വേഷത്തിലാണ് നടന്‍ എത്തിയത്.

    അതേസമയം ചാര്‍ലിയില്‍ അഭിനയിച്ച സമയത്തെ

    അതേസമയം ചാര്‍ലിയില്‍ അഭിനയിച്ച സമയത്തെ അനുഭവം ഒരു അഭിമുഖത്തില്‍ ടൊവിനോ തോമസ് തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ എറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്ത് അഭിനയിച്ച നിമിഷങ്ങളെ കുറിച്ചാണ് ടൊവിനോ പറഞ്ഞത്. ഞാന്‍ എറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്ത് അഭിനയിച്ച സിനിമയായിരുന്നു ചാര്‍ലിയെന്ന് ടൊവിനോ പറയുന്നു. ആ സമയകത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

    അതിന് മുന്‍പ് ഞാന്‍ അഭിനയിച്ച കൂതറ, രണ്ടാം ലോക മഹായുദ്ധം, യുടൂ ബ്രൂട്ടസ് തുടങ്ങിയ

    അതിന് മുന്‍പ് ഞാന്‍ അഭിനയിച്ച കൂതറ, രണ്ടാം ലോക മഹായുദ്ധം, യു ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകള്‍ ഒന്നും ശ്രദ്ധ നേടിയില്ല. എന്ന് നിന്‌റെ മൊയ്തീനില്‍ അഭിനയിച്ചുകഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു. ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാര്‍ലിയിലെ അതിഥി വേഷം ചെയ്യാന്‍ പോകുന്നത്, ടൊവിനോ പറയുന്നു.

    എന്റെ ഓരോ പ്രശ്‌നങ്ങളും

    എന്റെ ഓരോ പ്രശ്‌നങ്ങളും എന്റെ അഭിനയത്തെയും ബാധിച്ചു. നെടുമുടി വേണു ചേട്ടനെ പോലെയുളള സീനിയര്‍ നടന്മാര്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതിന്‌റെ ടെന്‍ഷന്‍ വേറെയും. ആര്‍ക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് കുപ്രസിദ്ധ പയ്യനില്‍ ഞാന്‍ നെടുമുടി വേണു ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കതിന്‌റെ ചമ്മലുണ്ടായിരുന്നു. അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞു.

    Recommended Video

    MINNAL MURALI (Malayalam) - Official Teaser Reaction | Tovino Thomas | FilmiBeat Malayalam
    അതേസമയം കള എന്ന ചിത്രമാണ്

    അതേസമയം കള എന്ന ചിത്രമാണ് ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. രോഹിത്ത് വിഎസിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടിയിലും എത്തിയിരുന്നു സിനിമ. കളയ്ക്ക് പിന്നാലെ മിന്നല്‍ മുരളി ഉള്‍പ്പെടെയുളള നിരവധി സിനിമകള്‍ നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    English summary
    tovino thomas reveals the problems he faced during dulquer salmaan's charlie movie making
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X