»   » പൃഥ്വിരാജിനോട് ടൊവിനോ തോമസിന് അസൂയ! എന്തിനാണെന്ന് ടൊവിനോ തന്നെ തുറന്ന് പറയുന്നു!!

പൃഥ്വിരാജിനോട് ടൊവിനോ തോമസിന് അസൂയ! എന്തിനാണെന്ന് ടൊവിനോ തന്നെ തുറന്ന് പറയുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

ആദം ജോണ്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലാണ് നടന്‍ പൃഥ്വിരാജ്. എന്ത് കാര്യമാണെങ്കിലും തുറന്ന് പറയുന്നതാണ് പൃഥ്വിയുടെ രീതി. അത് പലര്‍ക്കും ഇഷ്ടപ്പെടാറില്ലെങ്കിലും പൃഥ്വിയുടെ ആ സ്വഭാവത്തെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനിടെ പൃഥ്വിരാജിനെ പുകഴത്തി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

tovino-prithviraj

സ്‌നേഹവും ബഹുമാനവും കൂടി ചേര്‍ന്നൊരു അസൂയയാണ് പൃഥ്വിരാജിനോട് തനിക്ക് തോന്നുന്നതെന്നാണ് ടൊവിനോ പറയുന്നത്. സിനിമയില്‍ വലിയൊരു താരമാകാന്‍ വേണ്ടി മറ്റുള്ളവരെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ പൃഥ്വിയെ മാതൃകയാക്കണമെന്നാണ് ടൊവിനോ പറയുന്നത്.

രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന്‍ ധര്‍മജന്‍ അല്ല, പിന്നെ ആരാണെന്ന് അറിയണോ?

സ്വാര്‍ത്ഥ മനോഭാവം കാണിക്കുന്ന വ്യക്തിയല്ല പൃഥ്വിരാജ്. കൂടെ ജോലി ചെയ്യുന്നവരെ ഒതുക്കി നിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കാറില്ലെന്നും എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്നുമാണ് പൃഥ്വിയെ കുറിച്ച് ടൊവിനോ പറയുന്നത്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Tovino Thomas saying about Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam