»   » ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രം, പ്രണയം തുറന്ന് പറഞ്ഞ അബി ആന്റ് അനു!

ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രം, പ്രണയം തുറന്ന് പറഞ്ഞ അബി ആന്റ് അനു!

By: സാന്‍വിയ
Subscribe to Filmibeat Malayalam

യുവാക്കളുടെ മനം കവര്‍ന്ന ടൊവിനോ തോമസിന് ഇപ്പോള്‍ ലക്കി ടൈം ആണെന്നതില്‍ സംശയമില്ല. മലയാളത്തിലെ ഏറ്റവും മികച്ച പ്രോജക്ടുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ തമിഴിലേക്കും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് ടൊവിനോ തോമസ്. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന അബി ആന്റ് അനു എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തമിഴില്‍ എത്തുന്നത്.

പിയ ബജ്പായ്, സുഹാസിനി, രോഹിണി, പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥീരികരണമുണ്ടായിട്ടില്ല.

 -tovinothomas-07-

മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം ലാറ്റിന്‍ അമേരിക്കയില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. കേരളത്തിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. തരംഗം, മായാവതി, മറഡോണ എന്നിവ ടൊവിനോ തോമസ് നായകനാകുന്ന ചിത്രങ്ങളാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലാണ് ടൊവിനോ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ ബോക്‌സോഫീസില്‍ വിജയമായിരുന്നു. തൊട്ട് മുമ്പ് അഭിനയിച്ച ഗപ്പി, എസ്ര, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളും ബോക്‌സോഫീസില്‍ വിജയമായിരുന്നു.

English summary
Tovino Thomas’ Tamil debut Abi and Anu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam