»   »  ഈശ്വര ഇതൊട്ടിച്ചവന് നല്ലത് വരുത്തണേ! മറഡോണയുടെ ഒരു അവസ്ഥ, വൈറലാകുന്നു ടൊവിനോയുടെ പോസ്റ്റ്

ഈശ്വര ഇതൊട്ടിച്ചവന് നല്ലത് വരുത്തണേ! മറഡോണയുടെ ഒരു അവസ്ഥ, വൈറലാകുന്നു ടൊവിനോയുടെ പോസ്റ്റ്

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തിയ മറഡോണ. മായനദി എന്ന ചിത്രത്തിലെ മികച്ച പ്രകടനം ടൊവിനോ എന്ന നടന്റെ കീർത്തി വാനോളം ഉയർത്തിയിരുന്നു. ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിനു ശേഷം ടൊവിനോ നായകനായി എത്തുന്ന അടുത്ത ചിത്രമായിരുന്നു മറഡോണ.

  എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്!! വയലന്റ് ആകല്ലേ, ആദ്യ ദിവസം തന്നെ അഞ്ജലിയുടെ മുന്നറിയിപ്പ്

  മായനദിയിലെ മാതാതൻ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ട്. മറഡോണയിലും ടൊവിനോ പ്രേക്ഷകർക്ക് തന്റെ മേലുളള വിശ്വാസം തകർത്തില്ല. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മറഡോണയിലെ പോസ്റ്ററാണ്. ഈ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത് ടൊവിനോ തന്നെയാണ്. കിടിലൻ ക്യാപ്ഷനും താരം പോസ്റ്ററിനു നൽകിയിട്ടുണ്ട്.

  പേളിക്ക് ആദ്യമേ ദേഷ്യമായിരുന്നു!ശ്രീനിയുമായി സംസാരിച്ചപ്പോൾ ഇറങ്ങി പോയി, ശ്വേത പറയുന്നു

  വ്യത്യസ്തമായ പോസ്റ്റർ

  സിനിമയെ കുറിച്ച് വളരെ നല്ല റിവ്യൂയാണ് കേട്ടത്. ഇപ്പോൾ ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സിലായി ഇതൊരു വ്യത്യസ്തമായ ചിത്രമാണെന്ന്. ഇത് കാണണമെന്നാണ് ഒരു പ്രേക്ഷകൻ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. പോസ്റ്ററിൽ ടൊവിനോയുടെ തലയും ഉടലും രണ്ടിടത്തായിട്ടാണ്. സിനിമ പരഡൈസോ ഗ്രൂപ്പിലാണ് ഈ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

  നല്ലതുമാത്രം വരുത്തണേ

  ഈ ആരാധകന്റെ പോസ്റ്റ് ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. ശേഷം ഒട്ടിച്ച പോസ്റ്ററിനു ഒരു ഉഗ്രൻ അടിക്കുറിപ്പ് കൂടി കൊടുത്തിട്ടുണ്ട്. അതേ മറഡോണ തലതെറിച്ചൊരു തലവനാണ്. ഇനി ഉരുണ്ടാൽ ചെളി പുരളും, എന്നും ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് എന്നും നല്ലതു മാത്രം വരുത്തണേ! ദൈവമേ എന്നും പ്രാർഥിക്കുന്നുണ്ടെന്നും താരം കുറിച്ചു.

  ട്രോളി ആരാധകർ

  ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പോസ്റ്ററിനു ലഭിക്കുന്നത് ഉഗ്രൻ ട്രോളുകളാണ്. ഇനിയെങ്കിലും പോസ്റ്റർ ഒട്ടിക്കാൻ ബംഗാളികളെ ഏൽപ്പിക്കരുതെന്നും ആരാധകർ ടൊവിനോയോട് പറയുന്നുണ്ട്. കൂടാതെ മറഡോണയും ഫുട്ബോളുമെല്ലാം ആരാധകർ പോസ്റ്ററിനെ ട്രോളാൻ ഉപയോഗിക്കുന്നുണ്ട്. ട്രോളുകൾ എത്ര വന്നാലും എല്ലാവരും ചിത്രത്തിനെ കുറിച്ചും മികച്ച അഭിപ്രായമാണ് പറയുന്നത്.

  തലതെറിച്ചവൻ തന്നെ

  ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ മറഡോണ എന്ന പേരിലാണ് പേരിലാണ് ടൊവിനോയെ അറിയപ്പെടുന്നത്. എന്നാൽ ഇയാളുടെ യഥാർഥ പേര് ഇതിൽ വ്യക്തമാക്കുന്നില്ല. പോസ്റ്ററിലേതു പോലെ ഒരു തലതിരിഞ്ഞ കഥാപാത്രമാണ് മററഡോണ. പുതുമുഖ നായിക ശരണ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടിറ്റോ, ലിൽസൺ, ലിയോണ ലിഷോയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്

  English summary
  tovino thomas trolled his movie maradona film poster

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more