»   » ടൊവിനോയെ വിടാന്‍ മനസില്ലാതെ ധനുഷ്... ഇനി തെലുങ്കിലേക്ക് ഒപ്പം ധനുഷും...

ടൊവിനോയെ വിടാന്‍ മനസില്ലാതെ ധനുഷ്... ഇനി തെലുങ്കിലേക്ക് ഒപ്പം ധനുഷും...

By: Karthi
Subscribe to Filmibeat Malayalam

യുവതാരങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്താന്‍ എപ്പോഴും മനസ് കാണിക്കുന്ന നടനാണ് ധനുഷ്. നടന്‍, ഗായകന്‍, ഗാന രചയിതാവ്, തിരക്കഥാകൃത്ത് സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം സാന്നിദ്ധ്യമറിയിച്ച ധനുഷ് നിര്‍മാതാവായി മലയാളത്തിലേക്കും എത്തിയ. ധനുഷ് നിര്‍മിച്ച ടൊവിനോ ചിത്രം തരംഗം വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തി. ടൊവിനോ തന്നെ നായകനാകുന്ന മറഡോണ എന്ന ചിത്രവും ധനുഷ് മലയാളത്തില്‍ നിര്‍മിക്കുന്നുണ്ട്.

ദിലീപിന് ജാമ്യം നിഷേധിച്ച കൊച്ചിയില്‍ രാമനുണ്ണിയുടെ അശ്വമേധം... കൊച്ചിയില്‍ നിന്നും നേടിയത്???

നെഞ്ചത്ത് കൈവെക്കും ഈ തമിഴ് ജിമ്മിക്കി കമ്മല്‍ കേട്ടാല്‍... പക്ഷെ, സംഭവം അവിടേം വൈറലാ!!!

tovino

ഇതിന് പിന്നാലെയാണ് ധനുഷിന്റെ പുതിയ ചിത്രമായ മാരി 2വിലേക്ക് വില്ലനായി ടൊവിനോയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം ഒരുക്കിയ ബാലാജി മോഹന്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്കിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് ടൊവിനോ. അതും ധനുഷിനൊപ്പം. തമിഴിനൊപ്പം തന്നെ തെലുങ്കിലും മാരി 2 ചിത്രീകരിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ടൊവിനോയെ ഈ ചിത്രത്തിലേക്ക് എത്തിക്കാനായതില്‍ സന്തോഷമുണ്ട്. താന്‍ എഴുതിയതില്‍ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നു.

ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസാണ് വില്ലനായി എത്തിയത്. കാജല്‍ അഗര്‍വാളായിരുന്നു നായിക. ആദ്യ ഭാഗം തിയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ധനുഷിന്റെ മാരി എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

English summary
Tovino's telugu debut with Dhanush.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam