»   » മലയാളം പറഞ്ഞ് നാക്കുളുക്കിയോ, ടൊവിനോ തോമസ് വെള്ളം കുടിപ്പിച്ചു!!

മലയാളം പറഞ്ഞ് നാക്കുളുക്കിയോ, ടൊവിനോ തോമസ് വെള്ളം കുടിപ്പിച്ചു!!

Written By:
Subscribe to Filmibeat Malayalam

മലയാളം ഉച്ഛരിക്കാന്‍ വളരെ പ്രയാസമാണെന്ന് അന്യഭാഷക്കാര്‍ പറയും. എത്ര തന്നെ മലയാളം പഠിച്ചാലും ഒഴുക്കോടെ സംസാരിക്കുക പ്രയാസം. 63 ാ മത് ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് ചിലരുടെ പേര് പറഞ്ഞ് താരങ്ങള്‍ വെള്ളം കുടിച്ചു എന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടി സിംപിള്‍, നിവിന്‍ കോട്ടും സ്യൂട്ടും, ഭാര്യ ഡിസൈന്‍ ചെയ്ത വേഷത്തില്‍ ജയസൂര്യ

ഹാസ്യ താരം അലിയാണ് ടൊവിനോ തോമസിന് മികച്ച സഹ നടനുള്ള (എന്ന് നിന്റെ മൊയ്തീന്‍) പുരസ്‌കാരം സമ്മാനിച്ചത്. ടൊവിനോ തോമസ് എന്ന പേര് വിളിച്ചു പറയാന്‍ അദ്ദേഹം പെടാപ്പാട് പെട്ടു.

tovino thomas

പുരസ്‌കാരം നല്‍കിയ ശേഷം ടൊവിനോയുടെ പേരിനെ കുറിച്ച് തമാശ പറയുകയും ചെയ്തു. പറഞ്ഞത് തെലുങ്കിലായത് കൊണ്ട് ടൊവിനോയ്ക്ക് അത് മനസ്സിലായിരുന്നില്ല. എന്നാല്‍ ഇനി എത്ര പുരസ്‌കാരം ഇതുപോലെ കിട്ടിയാലും പേര് കൊണ്ട് എന്നെ ഓര്‍മിക്കപ്പെടും എന്ന് നടന്‍ പറഞ്ഞു.

ടൊവിനോ തോമസ് മാത്രമല്ല പത്തേമാരിയും വെള്ളം കുടിപ്പിച്ചു. അവതാരകരായ ചിന്മയിയും രാഹുല്‍ രവീന്ദ്രനും പത്തേമാരി എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അത് മനസ്സിലായത് സംവിധായകന്‍ സലിം അഹമ്മദിന് മാത്രമാണ്.

English summary
Comedian Ali who was to present the award for the Best Actor in a Supporting Role to Tovino, made a big show of fumbling with Tovino's unique name and made some comments on it as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam