»   » യുവതാരങ്ങള്‍ കൊതിക്കും ഇങ്ങനെ ഒന്ന് കേള്‍ക്കാന്‍! ടോവിനോയെക്കുറിച്ച് പിയ ബാജ്‌പെയ് പറഞ്ഞത്...

യുവതാരങ്ങള്‍ കൊതിക്കും ഇങ്ങനെ ഒന്ന് കേള്‍ക്കാന്‍! ടോവിനോയെക്കുറിച്ച് പിയ ബാജ്‌പെയ് പറഞ്ഞത്...

By: Karthi
Subscribe to Filmibeat Malayalam

വളരെ ചുരുങ്ങിയ നാളുകള്‍കൊണ്ട് മലയാള സിനിമയിലെ യുവതാരങ്ങളുടെ നിരയിലേക്ക് ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ദുല്‍ഖര്‍ ചിത്രം എബിസിഡിയിലൂടെയായിരുന്നു ടൊവിനോ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോടെയുടെ കരിയറില്‍ ബ്രേക്ക് ആയത് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു.

തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

പിന്നീടിങ്ങോട്ടുള്ള ചിത്രങ്ങളോരോന്നും ടൊവിനോയിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴിതാ മലയാളത്തിന് പുറമെ തമിഴിലേക്കും ടൊവിനോ പ്രവേശിക്കുകയാണ്. ടൊവിനോയുടെ തമിഴ് ചിത്രത്തിലെ നായിക പിയ ബാജ്‌പേയ് ടൊവിനോയേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാകുകയാണ്. ഏതൊരു യുവതാരവും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകളാണ് പിയ പറഞ്ഞത്.

അഭിയും അനുവും

ക്യാമാറാ വുമണായിരുന്ന ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന അഭിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ തമിഴ് പ്രവേശം. പൂര്‍ണമായും വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. പിയ ബാജ്‌പേയാണ് ചിത്രത്തില്‍ ടൊവിനോയുടെ പ്രണയിനിയാകുന്നത്.

പിയയുടെ വാക്കുകള്‍

'നിരവധി പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായ ചിത്രമാണ്. ടൊവിനോയുടെ കാമുകിയുടെ വേഷമാണ് ചിത്രത്തില്‍. മുമ്പ് മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും. ടൊവിനോയ്‌ക്കൊപ്പം ആദ്യ ചിത്രമാണ്. ടൊവിനോ ഒരു മികച്ച നടനും സുമുഖനുമാണ്', പിയ ബാജ്‌പേയ് പറഞ്ഞു.

യഥാര്‍ത്ഥ കഥ

ലാറ്റിനമേരിക്കയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അവംലബച്ചാണ് അഭിയും അനുവും ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയാണിതെന്ന് ചിത്രത്തിന്റെ സംവിധായിക പറയുന്നു. ഉദയഭാനു മഹേശ്വരനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കാമുകനാകുന്നത് ആദ്യം

എബിസിഡിയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടായിരുന്നു ടൊവിനോ എത്തിയത്. സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ ശക്തനായ വില്ലനായും എത്തി. കോമഡിയും ഗൗരവവും വഴങ്ങുമെന്ന് തെളിച്ച ടൊവിനോ ഒരു മുഴുനീള റൊമാന്റിക് വേഷത്തില്‍ ആദ്യമായിട്ടാണ് അഭിനിയിക്കുന്നത്.

ദ്വിഭാഷ ചിത്രം

തമിഴും മലയാളത്തിലുമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴില്‍ അഭിയും അനുവും എന്ന പേരിലും മലയാളത്തില്‍ അഭിയുടെ കഥ അനുവിന്റേയും എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം സെപ്തംബര്‍ 22ന് അവസാനം തിയറ്ററിലെത്തും.

ശക്തമായ താരനിര

സംവിധായികയായ ബിആര്‍ വിജയലക്ഷ്മിയും വിക്രം മെഹ്രയും ചേര്‍ന്ന് യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. പ്രഭു, സുഹാസിനി മണിരത്‌നം, രോഹിണി എന്നിവര്‍ ചിത്രത്തില്‍ ശക്തമായ വേഷങ്ങളിലെത്തുന്നു.

ടൊവിനോ തിരക്കിലാണ്

കൈനിറയെ ചിത്രങ്ങളുമായി ടൊവിനോ തിരക്കിലാണ്. ധനുഷ് നിര്‍മിക്കുന്ന തരംഗം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മറഡോണ എന്ന ചിത്രവും നിര്‍മിക്കുന്നത് ധനുഷാണ്, മായാനദി, ടിക് ടോക്ക്, ഒരു ഭയങ്കരകാമുകന്‍, ബേസില്‍ ജോസഫ് മമ്മൂട്ടി ചിത്രം, ഹാനോ 3ഡി, ചെങ്ങഴി നമ്പ്യാര്‍ തുടങ്ങിയവയാണ് നിലവില്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍.

English summary
Though I’ve have worked in Malayalam films, this is my first venture with Tovino. He is a wonderful actor and very good looking, too: Piaa Bajpai.
Please Wait while comments are loading...

Malayalam Photos

Go to : More Photos