»   » അടുത്ത ഹിറ്റ് ഉറപ്പിച്ച് ടൊവിനോയുടെ തരംഗം! മാസ് ലുക്കില്‍ നിവിന്‍ പോളിയും? ട്രെയിലര്‍ കലക്കി...

അടുത്ത ഹിറ്റ് ഉറപ്പിച്ച് ടൊവിനോയുടെ തരംഗം! മാസ് ലുക്കില്‍ നിവിന്‍ പോളിയും? ട്രെയിലര്‍ കലക്കി...

Posted By: Karthi
Subscribe to Filmibeat Malayalam

എബിസിഡി എന്ന ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി സിനിമയിലേക്ക് എത്തിയ ടൊവിനോ ഇന്ന് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഗപ്പി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ടൊവനോയെ പ്രേക്ഷകരിലേക്ക് അടിപ്പിച്ചത്. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം ടൊവിനോയുടെ അടുത്ത ചിത്രവും തിയറ്ററിലേക്ക് എത്തുകയാണ്. 

ജയറാമിനെ കരയിപ്പിച്ച ദിലീപിന്റെ ചോദ്യം, ശരിക്കും ഇതായിരുന്നില്ലേ ആ ചോദ്യം? ചിരിച്ച് മരിക്കും, ഉറപ്പ്

പാട്ടും ടീസറുകളും ഹിറ്റായ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ യൂടൂബില്‍ തംരഗമായി മാറിയിരിക്കുകയാണ്. മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതാണ് ടീസര്‍. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയിറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

തരംഗമായി തരംഗം ട്രെയിലര്‍

വെള്ളിയാഴ്ച് ഫേസ്ബുക്കിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ തരംഗം ട്രെയിലര്‍ യൂടൂബില്‍ തംരഗമായി മാറുകയാണ്. യൂടൂബ് ട്രെന്‍ഡിംഗില്‍ ആറാം സ്ഥാനത്താണ് ട്രെയിലര്‍ ഉള്ളത്. 2.22 മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

കോമഡി ത്രില്ലര്‍

കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നതാണ് തരംഗത്തിന്റെ ട്രെയിലര്‍ നല്‍കുന്ന സൂചന. പോലീസ് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോയും ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേഹ അയ്യരാണ് ചിത്രത്തില്‍ നായികയാകുന്നത്.

നിവിന്‍ പോളിയും

ടൊവിനോയും ബാലുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും ഉണ്ടെന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ട്രെയിലറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന സസ്‌പെന്‍സ് കാഥാപാത്രം നിവിന്‍ പോളിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

സസ്‌പെന്‍ഷനിലായ പോലീസുകാര്‍

സബ് ഇന്‍സ്‌പെക്ടര്‍ പത്മനാഭന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സന്തത സഹചാരിയായി ബാലുവിന്റെ ജോയി എന്ന കഥാപാത്രവുമുണ്ട്. ഇരുവരും സസ്‌പെന്‍നിലായ പോലീസുകാരാണ്. ഒരു പോലീസ് ഓഫീസറുടെ മരണത്തിന് കാരണമായ ഒരു അനൗദ്യോഗിക മിഷനില്‍ പങ്കാളിയായതിനാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചത്.

നിര്‍മാതാവായി ധനുഷ്

തമിഴ് നടന്‍ ധനുഷ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് തരംഗം. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസിനൊപ്പം മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വേലൈയില്ലാ പട്ടതാരി, കാക്കി സട്ടൈ, മാരി, ത്രി, വിശാരണൈ, പവര്‍ പാണ്ടി, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നിര്‍മിക്കുന്ന ചിത്രമാണിത്.

പുതുമുഖ സംവിധായകന്‍

നവാഗതനായ അരുണ്‍ ഡൊമിനിക്കാണ് തരംഗം സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം അനില്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ടൊവിനോയും ബാലു വര്‍ഗീസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പൂജ റിലീസ്

പൂജ റിലീസായി സെപ്തംബര്‍ 29ന് തരംഗം തിയറ്ററുകളിലെത്തും. സൂപ്പര്‍ താര ചിത്രങ്ങള്‍ പൂജയ്ക്ക് ഇല്ലെങ്കിലും ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്നത് സെപ്തംബര്‍ 28നാണ്. മലയാളത്തില്‍ നാലോളം ചിത്രങ്ങള്‍ റിലീസിനുണ്ടാകുമെന്നാണ് കരുതുന്നത്.

English summary
Interesting trailer of Tovino’s Tharangam is trending in youtube.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam