»   » ടിപി 51 ഈ മാസം 31ന് തിയേറ്ററുകളിലെത്തും

ടിപി 51 ഈ മാസം 31ന് തിയേറ്ററുകളിലെത്തും

Posted By:
Subscribe to Filmibeat Malayalam

ടി പി ചന്ദ്രശേഖരന്‍ വധവും തുടര്‍ സംഭവങ്ങളും പ്രമേയമാക്കി നിര്‍മിച്ച ടി പി 51 ഈമാസം 31 ന് റിലീസ് ചെയ്യും. നവാഗതനായ മൊയ്തു താഴത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ രമേശ് വടകരയാണ് ടിപിയായി അഭിനയിച്ചത്.

ടിപി വധത്തിന്റെ ഉന്നത ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന ചിത്രം പ്രതിസന്ധികള്‍ തരണം ചെയ്താണ് പ്രദര്‍ശനത്തിനെത്തുന്നത്. ടിപി ചന്ദ്രശേഖരന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതും പിന്നീട് ഉണ്ടായ കൊലപാതകവും കേസ് അന്വേഷണവും എല്ലാം ഉള്‍പ്പെട്ടതാണ് ' ടി പി 51.

1437713475-tp.jpg -Pr

ആര്‍എംപിയുടെ നേതാക്കളായ ടിപിയുടെ ഭാര്യ കെകെ രമ, എന്‍ വേണു, ടിപി യുടെ മകന്‍ നന്ദു, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, എന്നിവരെല്ലാം അതേ പേരുകളില്‍ കഥാപാത്രങ്ങളായി വരുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദേവി അജിത്ത്, റിയാസ് ഖാന്‍എന്നിവരും ചിത്രത്തിലുണ്ട്.

മൊയ്തു താഴത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ടിപി ചന്ദ്രശേഖരന്റെ കര്‍മ്മ മണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലുമായായിരുന്നു. ടിപി കൊല്ലപ്പെട്ട വള്ളിക്കാട് വച്ചു തന്നെയാണ് കൊലപാതകരംഗങ്ങളും ചിത്രീകരിച്ചത്.

English summary
The brutal murder of TP was horrifying to the people of kerala. This whole incident and his life will become a movie and the movie is named as Sakhavu TP 51 ...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam