For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തെലുങ്കിലെ നിരവധി നടൻമാർ ​സ്വവർ​ഗാനുരാ​ഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേ​ഹ

  |

  ഇന്ത്യൻ സിനിമയിൽ ഇന്ന് വാണിജ്യ സിനിമകളുടെ വിള നിലമായി ഉയർന്ന് വന്നിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം. ഇന്ത്യൻ സിനിമയുടെ മുഖമായി ബോളിവുഡിനുണ്ടായിരുന്ന മേൽക്കെെ പതിയെ തെലുങ്ക് സിനിമാ ലോകം കൈക്കലാക്കുന്നു. ആർആർആർ എന്ന രാജമൗലി ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അം​ഗീകാരങ്ങൾ ഇതിന് ഉദാഹരണമാണ്.

  കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ പുറത്ത് വന്ന തെലുങ്ക് സിനിമകളുടെ വിജയവും സ്വീകാര്യതയും ശ്രദ്ധേയമാണ്. ബാഹുബലിക്ക് ശേഷമാണ് ഈ മാറ്റം പ്രകടമായി തുടങ്ങിയത്.

  പുഷ്പ, ആർആർആർ എന്നീ സിനിമകളും പിന്നീട് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രഭാസ്, ജൂനിയർ എൻടിആർ‌, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയർ ഇന്ന് ഇന്ത്യയൊട്ടുക്കും ആരാധകരുള്ള താരങ്ങളാണ്.

  Also Read: 'മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ പറ്റുന്നവർ രണ്ടു പേരെയുള്ളൂ, അത്..!', മണിയൻപിള്ള രാജു പറഞ്ഞത്

  മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വ്യത്യസ്തമാണ് പലപ്പോഴും തെലുങ്ക്. താരങ്ങളെ ദൈവങ്ങളെ പോലെ ആരാധിക്കുന്ന ആന്ധ്രയിലും തെലുങ്കാനയിലും നിരവധി സൂപ്പർ താരങ്ങളുണ്ട്. ചിരഞ്ജീവി മുതൽ നാനി വരെ നീളുന്നു ഈ നിര.

  മലയാളത്തിൽ നിന്ന് പോവുന്ന നടിമാർക്കുൾപ്പെടെ വലിയ സ്വീകാര്യത തെലുങ്കിൽ ലഭിക്കുന്നു. ആരാധകരുടെ സ്നേഹം പലപ്പോഴും അതിര് കടക്കാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് നടൻ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡി എന്ന സിനിമ റിലീസ് ചെയ്ത ആ​ഘോഷത്തിനിടെ തിയറ്ററിന് തീപിപിടിച്ചത്.

  Also Read: ഇനിയൊരു പങ്കാളിയെ വേണമെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഉണ്ടാവും; തീരുമാനത്തെ കുറിച്ച് നടി ലെന

  ഇപ്പോഴിതാ തെലുങ്കിലെ താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡർ സ്നേഹ. ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർക്ക് സിനിമാ ലോകവുമായി ബന്ധമുണ്ട്. തെലുങ്കിലെ ചില നടൻമാർ ട്രാൻസ് വ്യക്തികളെ രഹസ്യമായി സമീപിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. രാത്രി കാലങ്ങളിൽ ലൈം​ഗിക വേഴ്ചയ്ക്ക് വരുന്ന ഇവർ പകൽ സമയങ്ങളിൽ തങ്ങളോട് മുഖം തിരിക്കുന്നെന്നും സ്നേഹ ആരോപിക്കുന്നു.

  ഒരു കോമഡി നടൻ ഇങ്ങനെ ആണെന്നും രാത്രി കാലങ്ങളിൽ ട്രാൻസ് വ്യക്തിയെ സമീപിക്കുന്ന ഇദ്ദേഹം പകൽ തങ്ങളോട് സംസാരിക്കാൻ മടിക്കുന്നെന്നും സ്നേഹ പറഞ്ഞു. നിരവധി തെലുങ്ക് സിനി‌മാ നടൻമാർ സ്വവർ​ഗാനുരാ​ഗികൾ ആണെന്നും ഇത് മറച്ച് വെക്കുകയാണെന്നും സ്നേഹ പറയുന്നു.

  ടോപ് തെലു​ഗു ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ട്രാൻസ് വ്യക്തികളോട് താൽപര്യമുള്ള തെലുങ്ക് നടൻമാരുടെ എണ്ണം കൂടുതലാണ്, ഒരിക്കൽ ഒരു ട്രാൻസ് വ്യക്തിയുമായി പണം കൊടുത്ത് കിടക്ക പങ്കിടവെ പ്രമുഖ തെലുങ്ക് താരം പിടിക്കപ്പെട്ടെന്നും സ്നേഹ വെളിപ്പെടുത്തി.

  ഉന്നത സ്വാധീനം ഉപയോ​ഗിച്ചാണ് ആ നടൻ കേസിൽ നിന്ന് ഊരിപ്പോന്നത്. സിനിമാ രം​ഗത്ത് തന്നെ പ്രവർത്തിക്കുന്നതിനാൽ തനിക്ക് അവരുടെ പേര് വെളിപ്പെടുത്താൻ പറ്റില്ലെന്നും സ്നേഹ പറഞ്ഞു. ഇതിനകം സോഷ്യൽ മീഡിയിൽ വലിയ ചർച്ച ആയിട്ടുണ്ട് സ്നേഹയുടെ അഭിമുഖം. ആരുടെയും പേര് സ്നേഹ പറഞ്ഞിട്ടില്ല. ട്രാൻസ് വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ​ഗണനകളെക്കുറിച്ചും സ്നേഹ സംസാരിച്ചു.

  സിനിമാ രം​ഗത്ത് മേക്കപ്പ് മേഖലയിൽ ട്രാൻസ് വ്യക്തികൾ ഉണ്ടെങ്കിലും അഭിനയ രം​ഗത്ത് കുറവാണ്. മലയാളത്തിൽ അഞ്ജലി അമീർ ഉൾപ്പെടെ വളരെ കുറച്ച് ട്രാൻസ് വ്യക്തികൾ മാത്രമേ ബി​ഗ് സ്ക്രീനിൽ മുഖം കാണിച്ചിട്ടുള്ളൂ. പേരൻപ് എന്ന സിനിമയിലാണ് മലയാളത്തിൽ അഞ്ജലി അഭിനയിച്ചത്. തെലുങ്കിൽ അമ്മു എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: transgender telugu
  English summary
  Transgender Sneha Reveals Shocking Details About Telugu Actors; Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X