TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കാന്‍ ചികിത്സ
രണ്ട് വര്‍ഷം തുടര്‍ച്ചയായി മികച്ച ഗായിതയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ. ജന്മനാ അന്ധയായ വിജയലക്ഷ്മിയ്ക്ക് കാഴ്ച ശക്തി ലഭിക്കുന്നതിനുള്ള ചികിത്സകള്‍ നടത്താനൊരുങ്ങുന്നു.
കാഴ്ച നല്കുന്ന ഞരമ്പുകള്‍ ചുരിങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള ശാസ്ത്രക്രിയകള്‍ അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. 'ബയോണിക് ഐ' എന്ന ഈ സംവിധാനം വൈകാതെ ഇന്ത്യയിലും തുടങ്ങും.

ശാസ്ത്രക്രിയ നടത്തിയാലും നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് പൂര്‍ണമായി ലഭിക്കില്ല. വിദേശത്തേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുമ്പോഴുള്ള ചെലവാണ് മറ്റൊരു പ്രശ്നം. എങ്ങനെയും ശാസ്ത്രക്രിയ നടത്തുമെന്ന് വിജയലക്ഷ്മിയുടെ അച്ഛന് പറഞ്ഞു.
കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ...' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് വ്യത്യസ്ത ശബ്ദത്തിനുടമയായ വിജയലക്ഷ്മി ആരാധകരുടെ മനസ്സില്‍ ഇട പിടിച്ചത്. അതേ ശൈലിയില്‍ അതേ സംവിധായകന്റെ നടന് എന്ന ചിത്രത്തില്‍ 'ഒറ്റയ്ക്കു പാടുന്ന പാട്ട്...' പാടി വീണ്ടും സംസ്ഥാന പുരസ്കാരം നേടി.