»   »  മലയാള സിനിമയില്‍ പാടുന്ന ആദ്യ ഗേത്രവര്‍ഗക്കാരി

മലയാള സിനിമയില്‍ പാടുന്ന ആദ്യ ഗേത്രവര്‍ഗക്കാരി

Posted By:
Subscribe to Filmibeat Malayalam
Anitha singing a song for a new Malayalam movie named Kuyil
സുല്‍ത്താന്‍ബത്തേരി: ഭരതന്റെ ശിഷ്യന്‍ ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുയില്‍ എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യമായി ഒരു ഗേത്രവര്‍ഗകാരി പിന്നണിഗായികയായി. നെന്മേനിയിലെ അനിത എന്ന ആദിവാസി പെണ്‍കുട്ടിയാണ് പൗലോസ് ജോണ്‍സണ്‍ന്റെ സംഗീത സംവിധാനത്തില്‍ പിറന്ന പാട്ടുകള്‍ പാടിയത്.

ആദിവാസി ഭൂമി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന സിനിമയാണ് കുയില്‍. രമ്യ മമ്പീശനെ കൊണ്ട് പാടിക്കാനാണ് സംവിധായകന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ അവരിലൊരാളുടെ ശബ്ദം വേണം എന്ന തീരുമാനം അനിതയ്ക്ക് ഭാഗ്യമൊരുക്കി.

സമീപത്തെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പാടിയ പരിചയവുമായാണ് അനിത മലയാള സിനിമയിലെ പിന്നണി ഗാനലോകത്തേക്ക് വരുന്നത്. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച അനിത പിന്നീട് അമ്മയ്‌ക്കൊപ്പം കൂലിപ്പണി ചെയ്തു വരികയായിരുന്നു. ആറാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി. ഇപ്പോള്‍ തുടര്‍വിദ്യാലയത്തില്‍ ചേര്‍ന്ന് പത്താംക്ലാസിലെ പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണീ ആദിവാസി പെണ്‍കുട്ടി.

എംകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ സോമനും മുരളി കാലിക്കട്ടും ചേര്‍ന്നാണ് കുയില്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ടിസി ജോണ്‍, ശരത് ചന്ദ്രന്‍ വയനാട് എന്നിവരാണ് ചിത്രത്തിനു വേണ്ടി പാട്ട് എഴുതിയത്. അനിതയെ കൂടാതെ വിജയ് യേശുദാസും സാന്ദ്ര വര്‍ഗ്ഗീസും അരവിന്ദും പാടിയ പാട്ടുകളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയായി.

English summary
A tribal girl, Anitha singing a song for a new Malayalam movie named Kuyil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam