»   » ആദിവാസികളുടെ കഥയുമായി പൂമ്പാറ്റകളുടെ താഴ്‌വാരം

ആദിവാസികളുടെ കഥയുമായി പൂമ്പാറ്റകളുടെ താഴ്‌വാരം

Posted By:
Subscribe to Filmibeat Malayalam

വിഎം അഖിലേഷ് അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നു. പൂമ്പാറ്റകളുടെ താഴ്‌വാരം എന്നു പേരിട്ടിരിക്കുന്ന ചിത്രം വി ഫ്രണ്ട്‌സ് മീഡിയയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. വിഎച്ച് ദിരാറിന്റെ കഥയ്ക്ക് പ്രസാദ് രാമന്‍ തിരക്കഥയും സംഭാഷണവുമെഴുതി. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാജേഷ് മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

പുതുമുഖതാരം നിമയാണ് നായിക. അമ്മയും മകളുമായി ഡബിള്‍റോളിലാണ് നിമയെത്തുന്നത്. സംഗീതസംവിധായകനായ രാജേഷ് മോഹനാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ സിഡി പ്രശസ്ത നടി കാവ്യാമാധവനാണ്‌ റിലീസ് ചെയ്തത്.

അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്ചകള്‍ എന്നിവയാണ് സംവിധായകനായ അഖിലേഷിന്റെ മറ്റു ചിത്രങ്ങള്‍

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ ദിരാറിന്റെ ആദ്യ സിനിമയാണിത്.

മലയാളവും ആദിവാസി ഭാഷകളും തമിഴും ചേര്‍ത്തിയാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

പാപ്പാത്തി എന്ന മകളായും രങ്കി എന്ന അമ്മയായും നായിക നടിയെത്തുന്നു

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ന്യൂജനറേഷന്‍ ചിത്രമാണിത്..

English summary
Poombattakalude Thazhvaram narrating the life of tribal people. The movie illustrates the way, how tribal people integrated to the mainstream society in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam