ശശി തരൂരിനെക്കുറിച്ച് തൃഷ
ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരം എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനൊടൊപ്പമാണ് തൃഷ വന്നത്. പാതി മലയാളിയാണെങ്കിലും തൃഷ ഇതുവരേക്കും ഒരു മലയാള സിനിമയില്‍ മുഖം കാണിയ്ക്കാന്‍ തൃഷ തയാറായിട്ടില്ല, കേരളത്തിലെത്തുന്നതും വളരെ അപൂര്‍വം.
ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ തൃഷ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.. രാഷ്ട്രീയത്തിലെ ഏറ്റവും ആകര്‍ഷണീയനായ വ്യക്തിക്കപ്പം തിരുവനന്തപുരത്ത് നല്ലൊരു പ്രഭാതം. വാഗ്മിയും ആകര്‍ഷീണതയുമുള്ള വ്യക്തിയാണ് ശശി തരൂരെന്നും തൃഷ ട്വിറ്ററില്‍ കുറിയ്ക്കുന്നു.
കേന്ദ്രമന്ത്രിയും എംപിയുമൊക്കെയാണെങ്കിലും നല്ലൊരു സിനിമാസാദകന്‍ കൂടിയാണ് ശശി തരൂര്‍. തിരക്കുകള്‍ക്കിടയിലും സിനിമകള്‍ കാണുന്ന തരൂരിന്റെ കഴിഞ്ഞദിവസത്തെ ട്വീറ്റുകളിലൊന്ന് ഇങ്ങനെ... സിനിമാപ്രേമികള്‍ ആരെങ്കിലും തലാഷ് കണ്ടില്ലെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെ, ബില്യന്റ് സിനിമ, സ്മാര്‍ട്ടായ തിരക്കഥ, മികച്ച അഭിനയം, അമീര്‍ ഖാന്‍ സിനിമയെക്കുറിച്ചുള്ള തരൂരിന്റെ വിലയിരുത്തല്‍ ഇങ്ങനെ..


Click it and Unblock the Notifications












